India - 2024

കെസിബിസി മദ്യവിരുദ്ധ സമിതി വാര്‍ഷിക സമ്മേളനം 23ന്

സ്വന്തം ലേഖകന്‍ 20-02-2018 - Tuesday

കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 19ാമതു സംസ്ഥാന വാര്‍ഷിക സമ്മേളനം 23 നു രാവിലെ 11 നു പാലാരിവട്ടം പിഒസിയില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സമിതി ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട് മുഖ്യസന്ദേശം നല്‍കും.

മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ ആമുഖ സന്ദേശം നല്‍കും. സംസ്ഥാന സെക്രട്ടറി ചാര്‍ളി പോള്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള കര്‍മരേഖയും ഫിനാന്‍സ് സെക്രട്ടറി വി.ഡി.രാജു സാന്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കും.


Related Articles »