India - 2024

മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരുകര്‍മ്മ സമയക്രമം

സ്വന്തം ലേഖകന്‍ 20-02-2018 - Tuesday

കാലടി: കുരിശുമുടി തീര്‍ത്ഥാടനത്തിന് ഔദ്യോഗികമായ തുടക്കമായതോടെ മലയാറ്റൂരിലേക്ക് വിശ്വാസികളുടെ പ്രവാഹം. നൂറുകണക്കിനു വിശ്വാസികളാണ് നോമ്പിന്റെ ത്യാഗസ്മരണയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കുരിശുമല കയറുന്നത്. കുരിശുമുടിയില്‍ ദിവസവും രാവിലെ 5.30, 6.30, 7.30, 9.30, രാത്രി ഏഴ് എന്നീ സമയങ്ങളില്‍ ദിവ്യബലിയുണ്ടാകും. ഓശാന ഞായറാഴ്ച വരെ ദിവസവും രാവിലെ മുതല്‍ നേര്‍ച്ചക്കഞ്ഞി വിതരണവും നടത്തും.

തീര്‍ത്ഥാടകര്‍ക്കു സുരക്ഷിതമായി മലകയറുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നു റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് പറഞ്ഞു. പോലീസിനു പുറമെ വോളണ്ടിയര്‍മാരുടെ സേവനവുമുണ്ടാകും. രാത്രിയില്‍ മലകയറുന്നതിനായി വൈദ്യുതി ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്കു വിശ്രമിക്കാന്‍ അടിവാരത്ത് സൗകര്യമുണ്ടായിരിക്കും. ലയാറ്റൂര്‍ മഹാഇടവക വിശ്വാസികള്‍ ഞായറാഴ്ച മലകയറിയാണ് ഈ വര്‍ഷത്തെ കുരിശുമുടി തീര്‍ത്ഥാടനത്തിനു തുടക്കമിട്ടത്.


Related Articles »