India - 2024

എല്‍‌സി‌വൈ‌എം സംസ്ഥാന നേതൃത്വം സ്ഥാനമേറ്റെടുത്തു

സ്വന്തം ലേഖകന്‍ 21-02-2018 - Wednesday

കൊടുങ്ങല്ലൂര്‍: ലാറ്റിന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ പുതിയ സംസ്ഥാന സമിതി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു നേതൃത്വം ഏറ്റെടുത്തു. കോട്ടപ്പുറം രൂപതയിലെ എറിയാട് ഫാത്തിമമാത ദേവാലയത്തില്‍ നടന്ന യോഗത്തില്‍ കെ.ആര്‍.എല്‍.സി.ബി.സി. യുവജന കമ്മീഷന്‍ ചെയര്‍മാന്‍ നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവല്‍ അധ്യക്ഷനായിരുന്നു. കോട്ടപ്പുറം രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ ജെക്കോബി ഉദ്ഘാടനം ചെയ്തു.

പുതിയ പ്രസിഡന്റായി കോട്ടപ്പുറം രൂപതാംഗം അജിത് തങ്കച്ചന്‍ കാനപ്പിള്ളിയും ജനറല്‍ സെക്രട്ടറിയായി തിരുവനന്തപുരം അതിരൂപതാംഗം എം.എ. ജോണിയും സ്ഥാനമേറ്റു. ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ സണ്ണി, ഐ.സി.വൈ.എം. നാഷണല്‍ ജനറല്‍ സെക്രട്ടറി പോള്‍ ജോസ്, കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവല്‍ മൈക്കിള്‍, അനീഷ് റാഫേല്‍, ഇ.ഡി. ഫ്രാന്‍സിസ്, ഫാ. ഡെന്നിസ് അവിട്ടാപ്പിള്ളി, സിസ്റ്റര്‍ നോര്‍ബര്‍ട്ട്, ഫാ. ജോണ്‍ മരിയ സെക്വേര തുടങ്ങിയവര്‍ പ്രസംഗിച്ചു. നൂറുകണക്കിനു വിശ്വാസികളും യുവജനങ്ങളും ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു.


Related Articles »