India - 2024

കൊല്ലം രൂപത ബൈബിള്‍ കണ്‍വെന്‍ഷന് ആരംഭം

സ്വന്തം ലേഖകന്‍ 24-02-2018 - Saturday

കൊല്ലം: കൊല്ലം രൂപത കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ ആഭിമുഖ്യത്തിലുള്ള അഭിഷേകാഗ്‌നി 2018 ബൈബിള്‍ കണ്‍വെന്‍ഷന് കന്റോണ്‍മെന്റ് മൈതാനിയില്‍ തുടക്കമായി. കണ്‍വെന്‍ഷന്റെ ഉദ്ഘാടനം കൊല്ലം രൂപത ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമന്‍ നിര്‍വഹിച്ചു. സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ കണ്‍വന്‍ഷന്‍ നയിക്കും.

ദിവസവും വൈകുന്നേരം അഞ്ചുമുതല്‍ രാത്രി ഒന്പതുവരെയാണ് കണ്‍വെന്‍ഷന്‍. പതിനായിരങ്ങളാണ് കണ്‍വെന്‍ഷനിലേക്ക് കടന്നുവരുന്നത്. കണ്‍വെന്‍ഷന് ശേഷം എല്ലാ സ്ഥലങ്ങളിലേയ്ക്കും ബസ് സര്‍വീസ് ഉണ്ടായിരിക്കുമെന്ന്‍ സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്‍വെന്‍ഷന്‍ 27നു സമാപിക്കും.


Related Articles »