India - 2024

സഭയെ മോശമായി ചിത്രീകരിക്കാനുള്ള നീക്കം ഒറ്റപ്പെടുത്തണം: കത്തോലിക്ക കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ 08-03-2018 - Thursday

കോട്ടയം: സീറോ മലബാര്‍ സഭയിലെ വസ്തുക്കച്ചവടത്തിലെ നഷ്ടത്തെ പര്‍വതീകരിച്ചു സഭയെ പൊതുവായി മോശമായി ചിത്രീകരിക്കാനുള്ള കുത്സിതശക്തികളുടെ പ്രവര്‍ത്തനങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഏതു പ്രതിസന്ധിയിലും സഭയോടൊപ്പം സമുദായം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും കത്തോലിക്ക കോണ്‍ഗ്രസ്. ഭൂമിയിടപാടില്‍ സഭാ അധികാരികള്‍ ആരും ഒരു രൂപപോലും സ്വന്ത താത്പര്യത്തിനെടുത്തു എന്ന ആരോപണം ആരും ഉന്നയിച്ചിട്ടില്ല. സീറോ മലബാര്‍ സഭയിലെ ഒരു വസ്തുക്കച്ചവടത്തിലെ നഷ്ടത്തെ പര്‍വതീകരിച്ചു സഭയെ പൊതുവായി മോശമായി ചിത്രീകരിക്കാനുള്ള കുത്സിതശക്തികളുടെ പ്രവര്‍ത്തനങ്ങളെ ഒറ്റപ്പെടുത്തണം.

കോടതിവിധികളിലൂടെ ഉണ്ടാകുന്ന ഏതൊരു അന്വേഷണവും സ്വാഗതം ചെയ്യുന്നു. എന്നാല്‍, മാധ്യമ വിചാരണയ്ക്കായി അനവസരത്തിലുണ്ടായിട്ടുള്ള നിഗമനങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നുവെന്നും കത്തോലിക്ക കോണ്‍ഗ്രസ് പറഞ്ഞു. പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ടോണി പുഞ്ചക്കുന്നേല്‍, സാജു അലക്‌സ്, പി.ജെ. പാപ്പച്ചന്‍, ബിജു കുണ്ടുകുളം, ആന്റണി എല്‍. തെമ്മാന, ജോസുകുട്ടി ഒഴുകയില്‍, കെ.ജെ. ആന്റണി, ജാന്‍സന്‍ ജോസഫ്, ബേബി പെരുമാലില്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »