India - 2024

ഭൂമി വിഷയം: കെസിബിസി നേതൃത്വം ചര്‍ച്ച നടത്തി

സ്വന്തം ലേഖകന്‍ 11-03-2018 - Sunday

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടു സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കെസിബിസി നേതൃത്വം ചര്‍ച്ചകള്‍ നടത്തി. പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം, മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണു ചര്‍ച്ചകള്‍ നടത്തിയത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായും അതിരൂപതയിലെ സഹായ മെത്രാന്മാരുമായും വൈദികരുമായും ഇരുവരും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആശയവിനിമയം നടത്തി. പ്രശ്‌ന പരിഹാരത്തിനു സാധ്യമായ ശ്രമങ്ങള്‍ നടത്തുമെന്നു കെസിബിസി വൃത്തങ്ങള്‍ അറിയിച്ചു. നിയമപരമായ നടപടികള്‍ അതിന്റെ തലത്തില്‍ നടക്കുമെന്നും അവര്‍ പറഞ്ഞു.


Related Articles »