India - 2024
കോട്ടയത്ത് 23 നവവൈദികര്‍ അഭിഷിക്തരായി
സ്വന്തം ലേഖകന്‍ 11-03-2018 - Sunday
കോട്ടയം: ശതാബ്ദി വര്‍ഷത്തില്‍ കോട്ടയം ഗിരിദീപം ബഥനി ആശ്രമത്തില്‍ ബഥനി സന്യാസ സമൂഹത്തിലെ 23 നവവൈദികര്‍ അഭിഷിക്തരായി. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവാ വൈദികാഭിഷേകത്തിനു മുഖ്യകാര്‍മികത്വം വഹിച്ചു. തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, മൂവാറ്റുപുഴ ഭദ്രാസനാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ബഥനി സന്യാസ സമൂഹം സൂപ്പീരിയര്‍ ജനറല്‍ റവ.ഡോ. ജോസ് കുരുവിള, മറ്റു വൈദികരും ചടങ്ങുകള്‍ക്കു നേതൃത്വം നല്കി. പൂന, ഡല്‍ഹി, ജലന്തര്‍ സെമിനാരികളില്‍ പഠനം പൂര്‍ത്തിയാക്കിയ നവവൈദീകര്‍ മാതൃഇടവകകളില്‍ പ്രഥമ ദിവ്യബലിയര്‍പ്പിച്ചു.