India - 2024
സഭയെ അപമാനിക്കുന്ന നീക്കങ്ങളെ അപലപിക്കുന്നു: കത്തോലിക്ക കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍ 13-03-2018 - Tuesday
കോട്ടയം: സഭയെയും സമുദായത്തെയും പൊതുസമൂഹത്തില്‍ അപമാനിക്കുന്ന നീക്കങ്ങളെ അപലപിക്കുന്നതായി കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രസമിതി. സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശ്വാസസമൂഹത്തിന്റെ അനിഷേധ്യ പിതാവാണെന്നും അതിനെ ചോദ്യംചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും കത്തോലിക്കാ കോണ്‍ഗ്രസ് വ്യക്തമാക്കി.
സഭയുടെയും സഭാപിതാക്കന്മാരുടെയും തീരുമാനങ്ങളെ സഭയ്ക്കുള്ളില്‍നിന്നു ധിക്കരിക്കുന്ന പ്രവണതകളെ മുളയിലേ നുള്ളിക്കളയണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഉജ്ജൈയിൻ രൂപതയുടെ കീഴിലുള്ള പുഷ്പ മിഷൻ ഹോസ്പിറ്റലിൽ നടന്ന അക്രമം അപലപനീയമാണെന്നും കത്തോലിക്കാ കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബിജു പറയന്നിലം പറഞ്ഞു. യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവിയും മറ്റു ഭാരവാഹികളും സംബന്ധിച്ചു.