India - 2024

സമത്വത്തിലെത്തിച്ചേരുകയെന്നത് സഭാത്മക ജീവിതത്തിന്റെ അനിവാര്യ ജീവിതശൈലി: കര്‍ദ്ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 16-03-2018 - Friday

കൊച്ചി: പരസ്പരം അംഗീകരിക്കുകയും പങ്കുവയ്ക്കുകയും സംവാദങ്ങളിലൂടെ സമത്വത്തിലെത്തിച്ചേരുകയും ചെയ്യുക സഭാത്മക ജീവിതത്തിന്റെ അനിവാര്യ ജീവിതശൈലിയാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ ഗവേഷണപഠനവിഭാഗമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ (എല്‍ആര്‍സി) സംഘടിപ്പിച്ച 55ാമത് ദ്വിദിന സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തെ പടുത്തുയര്‍ത്തുന്നതിനായി സ്വയം സമര്‍പ്പിതരാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയും നവീകരണവും ഭാവിയിലേക്കുള്ള ദിശാബോധവും എന്നതായിരുന്നു സെമിനാറിന്റെ വിഷയം. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ വിഷയാവതരണം നടത്തി. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷനായിരുന്നു. എം.പി. ജോസഫ്, ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, എല്‍ആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, ഡോ. നോബിള്‍ മണ്ണാനത്ത്, ടോമി ജോസഫ് അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ടതിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് എല്‍ആര്‍സി സെമിനാര്‍ സംഘടിപ്പിച്ചത്.


Related Articles »