India - 2024
മദ്യനയത്തിനെതിരെ പ്രക്ഷോഭ പരിപാടികളുമായി കെസിബിസി മദ്യവിരുദ്ധ സമിതി
സ്വന്തം ലേഖകന്‍ 16-03-2018 - Friday
കോട്ടയം: ഏപ്രില്‍ രണ്ടിന് കേരളത്തില്‍ പ്രാബല്യത്തില്‍ വരുന്ന മദ്യനയത്തിനെതിരേ അടിയന്തിരമായി പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപംനല്‍കുമെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി. തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ നഗ്‌നമായ ലംഘനവും അബ്കാരികളെ തലോടുന്നതുമായ നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ബാറുകളുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിച്ചതും മദ്യശാലകളുടെ ദൂരപരിധി കുറച്ചതും ജനവിരുദ്ധമാണെന്നും സമിതി അഭിപ്രായപ്പെട്ടു. മദ്യംമൂലം ദുരിതവും ദുരന്തവും അനുഭവിക്കേണ്ടിവരുന്ന ജനവിഭാഗം തിരിച്ചടി നല്‍കിയാല്‍ അതിശയിക്കാനില്ലെന്നും സമിതി കൂട്ടിച്ചേര്‍ത്തു.
കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് റെമജിയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ്പ് ഡോ. ക്രിസ്തുദാസ്, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ചാര്‍ലി പോള്‍, പ്രസാദ് കുരുവിള, ഫാ. പോള്‍ കാരാച്ചിറ, യോഹന്നാന്‍ ആന്റണി, സിസ്റ്റര്‍ ആനീസ് തോട്ടപ്പിള്ളി, രാജു വലിയാറ, ജോസ് ചെന്പിശേരി, തോമസുകുട്ടി മണക്കുന്നേല്‍, ദേവസ്യ കെ. വര്‍ഗീസ്, ബനഡിക്ട് ക്രിസോസ്‌റ്റോം, തങ്കച്ചന്‍ വെളിയില്‍, തങ്കച്ചന്‍ കൊല്ലക്കൊന്പില്‍, ഷിബു കാച്ചപ്പള്ളി, ആന്റണി ജേക്കബ്, വൈ. രാജു എന്നിവര്‍ പ്രസംഗിച്ചു.