India - 2024

സഭയുടെ ഐക്യത്തിനായി മലയാറ്റൂരില്‍ കുരിശിന്റെ വഴി

സ്വന്തം ലേഖകന്‍ 17-03-2018 - Saturday

കോട്ടയം: സഭാ കൂട്ടായ്മയ്ക്കും ഐക്യത്തിനുമായി കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മലയാറ്റൂരില്‍ കുരിശിന്റെ വഴി അര്‍പ്പിക്കും. ഇന്നു മൂന്നിന് നടക്കുന്ന പ്രാര്‍ഥനയ്ക്ക് കേന്ദ്രസമിതി നേതൃത്വം നല്‍കും. പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. ഡയറക്ടര്‍ ഫാ.ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, പി.ജെ.പാപ്പച്ചന്‍, ജോസ് മേനാച്ചേരി, പ്രഫ.ജോയി മുപ്രപ്പള്ളി, സാജു അലക്‌സ്, സെലിന്‍ സിജോ, ജാന്‍സന്‍ ജോസഫ്, ഡോ.ജോസ്‌കുട്ടി ഒഴുകയില്‍, മോഹന്‍ ഐസക്, ബെന്നി ആന്റണി, ആന്റണി എന്‍ തൊമ്മാന, ബിജു കുണ്ടുകുളം എന്നിവര്‍ പ്രസംഗിച്ചു.


Related Articles »