India - 2024

സഞ്ചരിക്കുന്ന ക്രിസ്തുവായി ക്രൈസ്തവര്‍ സമൂഹത്തില്‍ വ്യാപരിക്കണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 17-03-2018 - Saturday

കൊച്ചി: സഞ്ചരിക്കുന്ന ക്രിസ്തുവായി ക്രൈസ്തവര്‍ സമൂഹത്തില്‍ വ്യാപരിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയുടെ ഗവേഷണ പഠനവിഭാഗമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിച്ച 55ാമത് ദ്വിദിന സെമിനാറിന്റെ സമാപനസമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മത്സരത്തിലൂടെ മേധാവിത്വം നേടുകയല്ല വ്യക്തികളും സഭയും സമൂഹവും ചെയ്യേണ്ടത്. പരസ്പരം പങ്കുവച്ച് വളരുവാന്‍ ഔത്സുക്യം കാണിക്കണമെന്നും സ്ഥാപനങ്ങള്‍ സുവിശേഷവത്കരിക്കപ്പെടണമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. ഡോ. താങ്ക്‌സി ഫ്രാന്‍സീസ് തെക്കേക്കര മുഖ്യാതിഥിയായിരുന്നു.

ഇന്നലെ റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, റവ. ഡോ. ജോസ് കുറിയേടത്ത്, മോണ്‍. ഡോ. ആന്റണി നരികുളം, റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ജിഫി മേക്കാട്ടുകുളം, ഡോ. കെ.വി. റീത്താമ്മ, ജോസ് വിതയത്തില്‍, ഡോ. സിസ്റ്റര്‍ മരിയ ആന്റോ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, റവ. ഡോ. ജെയിംസ് പുലിയുറുമ്പില്‍, എല്‍ആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണന്പുഴ, റവ. ഡോ. നോബിള്‍ മണ്ണാറത്ത് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »