India - 2024
എറണാകുളം- അങ്കമാലി അതിരൂപത: പാസ്റ്ററല്‍ കൗണ്‍സില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
സ്വന്തം ലേഖകന്‍ 18-03-2018 - Sunday
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ 2018- 21 വര്‍ഷങ്ങളിലേക്കുള്ള പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമ യോഗം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്നു. യോഗത്തില്‍ പുതിയ സെക്രട്ടറിയായി പി.പി. ജരാര്‍ദിനെയും ജോയിന്റ് സെക്രട്ടറിയായി മിനി പോളിനെയും തെരഞ്ഞെടുത്തു. ഫാ. ബെര്‍ക്കുമന്‍സ് കൊടയ്ക്കല്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ മുന്‍ സെക്രട്ടറി സിജോ പൈനാടത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അതിരൂപതയിലെ ഭൂമി വില്പന സംബന്ധിച്ച വിവിധ പ്രശ്‌നങ്ങള്‍ക്കു ക്രിസ്തീയവും പൊതുസ്വീകാര്യവുമായ പരിഹാരം ഉടന്‍ ഉണ്ടാകുമെന്നു പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം പ്രത്യാശ പ്രകടിപ്പിച്ചു. രൂപതാധ്യക്ഷന്‍മാരോട് ചേര്‍ന്നുനിന്ന് അതിരൂപതയുടെ കൂട്ടായ്മ ശക്തിപ്പെടുത്താന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിജ്ഞാബദ്ധമാണെന്നു നിയുക്ത സെക്രട്ടറി പി.പി. ജരാര്‍ദ് പറഞ്ഞു. ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, പ്രോ വികാരി ജനറാള്‍ മോണ്‍. ആന്റണി നരികുളം, ചാന്‍സലര്‍ റവ. ഡോ. ജോസ് പൊള്ളയില്‍ എന്നിവര്‍ പ്രസംഗിച്ചു.