India

ഇന്ന് ഉപവാസ പ്രാർത്ഥനാദിനം

സ്വന്തം ലേഖകന്‍ 23-03-2018 - Friday

കൊച്ചി: സീറോ മലബാർ സഭയിൽ ഐക്യവും സമാധാനവും വീണ്ടെടുക്കാൻ സഭാ സ്ഥിരം സിനഡ് ആഹ്വാനം ചെയ്ത ഉപവാസ പ്രാർത്ഥനാ ദിനം ഇന്ന്. എറണാകുളം– അങ്കമാലി അതിരൂപതയിൽ അടുത്തകാലത്തുണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ സീറോ മലബാര്‍ സഭയിലെ എല്ലാ ഇടവകകളിലും സന്യസ്തഭവനങ്ങളിലും ഉപവസിച്ച് ഇന്നേ ദിവസം ഒരു മണിക്കൂറെങ്കിലും പ്രാര്‍ത്ഥിക്കണമെന്നു സിനഡിന് വേണ്ടി സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലര്‍ ഫാ.ആന്റണി കൊള്ളന്നൂരാണ് അഭ്യര്‍ത്ഥിച്ചത്.

തലശേരി, താമരശേരി, മാനന്തവാടി, പാലാ, ബല്‍ത്തങ്ങാടി, മാണ്ഡ്യ, ഭദ്രാവതി, തക്കല, കല്യാണ്‍, ചങ്ങനാശ്ശേരി തുടങ്ങിയ രൂപതകളില്‍ ഇക്കഴിഞ്ഞ പതിനാറാം തീയതി പ്രാര്‍ത്ഥനാദിനമായി ആചരിച്ചിരിന്നു. അന്ന്‍ പ്രാര്‍ത്ഥനാദിനമായി ആചരിക്കാതിരിന്ന രൂപതകളിലാണ് ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത്.


Related Articles »