India - 2024

നിശബ്ദത പാലിക്കുന്ന ഭരണാധികാരികളുടെ നടപടി വേദനാജനകം: ആര്‍ച്ച് ബിഷപ്പ് കളത്തിപ്പറമ്പില്‍

സ്വന്തം ലേഖകന്‍ 24-03-2018 - Saturday

കൊച്ചി: വല്ലാര്‍പാടം പദ്ധതിക്കായി കുടിയിറക്കപ്പെട്ടവരുടെ കണ്ണീരിനു നീതി കിട്ടുവാന്‍ 2008 മുതല്‍ നടത്തുന്ന സമരത്തിന് നിശബ്ദത പാലിക്കുന്ന ഭരണാധികാരികളുടെ നടപടി വേദനാജനകമാണെന്ന്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. കുടിയിറക്കപ്പെട്ടവര്‍ക്കു നല്‍കിയ പുനരധിവാസ ഭൂമി കെട്ടിടനിര്‍മാണത്തിന് ഉതകുന്ന രീതിയില്‍ ക്രമപ്പെടുത്തുകയോ സാമ്പത്തികമായ അവരുടെ പരാധീനതകളെ വേണ്ടവിധത്തില്‍ പരിഹരിക്കുകയോ ചെയ്യണമെന്നും വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മോഹനവാഗ്ദാനങ്ങള്‍ നല്‍കി ചതുപ്പു സ്ഥലങ്ങള്‍ ഒരുക്കി, ഉറപ്പില്ലാത്ത നിലങ്ങളില്‍ അപകടങ്ങള്‍ വിതച്ച് അധികാരികള്‍ കാണിക്കുന്ന അനീതിയുടെ മാര്‍ഗം നമ്മുടെ നാടിനും സംസ്‌കാരത്തിനും നിരക്കുന്നതല്ല. വരാപ്പുഴ അതിരൂപതയില്‍ ഉള്‍പ്പെട്ട മൂലമ്പിള്ളിയിലെ നാനാജാതി മതസ്ഥരായ ജനത്തിന്റെ കണ്ണീരിനു വിലയുണ്ട്. ജനകീയപോരാട്ടം ഗൗരവമായി പരിഗണിക്കാതിരുന്നാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ ഭരണാധികാരികള്‍ നേടിടേണ്ടിവരും. യോഗങ്ങളും ചര്‍ച്ചകളും അവസാനിപ്പിച്ച് സര്‍ക്കാര്‍ സത്വര നടപടികളെടുക്കണമെന്നും ഡോ. കളത്തിപ്പറമ്പില്‍ ആവശ്യപ്പെട്ടു.


Related Articles »