India - 2024
വിശുദ്ധ ജിയന്നയുടെ തിരുശേഷിപ്പ് വഹിച്ച് പ്രോലൈഫ് പരിഹാരറാലി
സ്വന്തം ലേഖകന്‍ 24-03-2018 - Saturday
ചങ്ങനാശേരി: അതിരൂപത ജീവന്‍ ജ്യോതിസ് പ്രോലൈഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ 245 ദിവസങ്ങളായി നടക്കുന്ന വിശുദ്ധ ജിയന്ന ബരേറ്റ മൊള്ളയുടെ തിരുശേഷിപ്പ് പ്രയാണ സമാപനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പ്രോലൈഫ് പരിഹാരറാലി നടത്തും. മരിയന്‍ കേന്ദ്രമായ പാറേല്‍ പള്ളിയില്‍നിന്നും മെത്രാപ്പോലീത്തന്‍ പള്ളിയിലേക്കു നടക്കുന്ന റാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഫാളാഗ് ഓഫ് ചെയ്യും.
വിവിധ ഫൊറോനകളില്‍നിന്നായി നൂറുകണക്കിനു വിശ്വാസികള്‍ പരിഹാര റാലിയില്‍ പങ്കെടുക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം റാലി നയിക്കും. റാലി മെത്രാപ്പോലീത്തന്‍പള്ളിയില്‍ എത്തുമ്പോള്‍ കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സന്ദേശം നല്‍കും.
വിശുദ്ധ ജീയന്നയുടെ തിരുശേഷിപ്പ് പ്രയാണം നാളെ മെത്രാപ്പോലീത്തന്‍പള്ളിയില്‍ സമാപിക്കും. ഗര്‍ഭപാത്രത്തില്‍വച്ചു നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്കായി മെത്രാപ്പോലീത്തന്‍പള്ളി അങ്കണത്തില്‍ സജ്ജമാക്കിയ സ്മാരകം പ്രോലൈഫ് ദിനമായ നാളെ രാവിലെ ഒന്‍പതിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വെഞ്ചരിക്കും.