India - 2024

പുതുഞായര്‍ തിരുനാള്‍; മലയാറ്റൂരിലേക്ക് തീര്‍ത്ഥാടക പ്രവാഹം

സ്വന്തം ലേഖകന്‍ 07-04-2018 - Saturday

കാലടി: പുതുഞായര്‍ തിരുനാള്‍ നാളെ നടക്കുവാനിരിക്കെ രാജ്യാന്തര തീര്‍ത്ഥാടനകേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് തീര്‍ത്ഥാടക പ്രവാഹം. താഴത്തെ പള്ളിയില്‍ ഇന്ന് രാവിലെ 5.30 ന്‌ ആരാധനയെത്തുടര്‍ന്നു വികാരി റവ. ഡോ. ജോണ്‍ തേക്കാനത്തു പുതുഞായര്‍ തിരുനാള്‍ കൊടിയേറ്റി. കുരിശുമുടിയില്‍ വൈകിട്ട്‌ 5.30 നു ഫാ. സ്‌മിന്റോ ഇടശേരിയും കൊടിയേറ്റും. പുതുഞായര്‍ തിരുനാള്‍ ദിനമായ നാളെ താഴത്തെ പള്ളിയില്‍ രാവിലെ 5.30നും 7നും ദിവ്യബലി, 10ന്‌ ഫാ. ജോറിന്‍ കുഴിയന്‍പ്ലാവിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ ദിവ്യബലി, ഫാ. മാര്‍ട്ടിന്‍ കല്ലുങ്കലിന്റെ പ്രസംഗം, ഉച്ചക്ക്‌ 12 ന്‌ ഫാ. എബിന്‍ പൂവത്തുംമൂട്ടിലിന്റെ കാര്‍മ്മികത്വത്തില്‍ തമിഴില്‍ ദിവ്യബലി, വൈകിട്ട്‌ 5 ന്‌ കുരിശുമുടിയില്‍ നിന്നു പൊന്‍പണം എത്തിച്ചേരും.

തുടര്‍ന്ന്‌ 6 ന്‌ ഫാ. സിജോ വെള്ളേടത്തിന്റെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ആഘോഷമായ ദിവ്യബലിയോടെ തിരുനാള്‍ സമാപിക്കും. കുരിശുമുടിയില്‍ പുലര്‍ച്ചേ 12.05 ന്‌ പുതുഞായര്‍ ദിവ്യബലി, 5.30 നും, 6.30നും ദിവ്യബലി, 7.30 ന്‌ ഫാ. സജി കണ്ണാപറമ്പന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി, 9.30 ന്‌ ഫാ. റോബിന്‍ ചിറ്റൂപറമ്പന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായി തിരുനാള്‍ ദിവ്യബലി, പ്രദക്ഷിണം എന്നിവ നടക്കും. വൈകിട്ട്‌ 3 ന്‌ വിശ്വാസികള്‍ നേര്‍ച്ചയായി പൊന്‍പണം ഇറക്കുന്നതോടെ തിരുനാളിന്‌ സമാപനമാകും. 13 മുതല്‍ 15 വരെ എട്ടാമിടം തിരുനാളും ആഘോഷിക്കും. പതിനായിരങ്ങളാണ് മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന് എത്തികൊണ്ടിരിക്കുന്നത്.


Related Articles »