India - 2024

ഫാ. ജോസഫ് ആലഞ്ചേരിയ്ക്കു പുരസ്കാരം

സ്വന്തം ലേഖകന്‍ 11-04-2018 - Wednesday

രാമപുരം: ജീവചരിത്ര പുസ്തകങ്ങളുടെ ന്യൂഡല്‍ഹി ആസ്ഥാനമായ അന്തര്‍ദേശീയ പ്രസിദ്ധീകരണ വിഭാഗമായ ബെസ്റ്റ് സിറ്റിസണ്‍ പബ്ലിക് ഹൗസ് ഏര്‍പ്പെടുത്തിയ ഭാരത് ജ്യോതി പുരസ്‌കാരത്തിന് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ദേശീയ ഡയറക്ടറും രാമപുരം മാര്‍ ആഗസ്തിനോസ് കോളജ് വൈസ് പ്രിന്‍സിപ്പലുമായ ഫാ. ജോസഫ് ആലഞ്ചേരിയെ തെരഞ്ഞെടുത്തു. 50 മഹാത്മാക്കളുടെ ജീവചരിത്രം വിവരിക്കുന്ന ഫാ. ആലഞ്ചേരിയുടെ വഴിത്തിരിവ് എന്ന പുസ്തകമാണു പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ചെറുകഥയ്ക്കും മികച്ച നാടകരചനയ്ക്കും ഫാ. ആലഞ്ചേരി വിശ്വധര്‍മം അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്.


Related Articles »