India

സേവനരംഗത്തു സിഎംസി സമൂഹം നല്‍കുന്നത് മഹത്തരമായ സംഭാവന: മാര്‍ ജോസഫ് പവ്വത്തില്‍

സ്വന്തം ലേഖകന്‍ 13-04-2018 - Friday

ചങ്ങനാശേരി: വിദ്യാഭ്യാസ, ആതുരസേവനരംഗങ്ങളില്‍ മഹത്തരമായ സംഭാവനകളാണു സിഎംസി സന്യാസിനി സമൂഹം നല്‍കുന്നതെന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. ചങ്ങനാശേരി സിഎംസി ഹോളിക്വീന്‍സ് പ്രോവിന്‍സിന്റെയും മൗണ്ട് കാര്‍മല്‍ മഠത്തിന്റെയും ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികാരി ജനറാള്‍ മോണ്‍. ഫിലിപ്‌സ് വടക്കേക്കളം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ സുമ റോസ് സിഎംസി, മുന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സാങ്റ്റ സിഎംസി, സിസ്റ്റര്‍ ജോയിസ് സിഎംസി, സിസ്റ്റര്‍ പ്രസന്ന സിഎംസി, സിസ്റ്റര്‍ ജെയ്ന്‍ സിഎംസി എന്നിവര്‍ പ്രസംഗിച്ചു. സമരിയ മിനിസ്ട്രി ടീമിന്റെ നേതൃത്വത്തില്‍ ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. ബിജി കോയിപ്പള്ളി എന്നിവര്‍ ആരാധന നയിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഇന്റര്‍ റിലീജിയസ് സമ്മേളനം വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. പ്രഫ. റോസമ്മ ഫിലിപ്പ് 'കാലിക പ്രസക്തമായ സന്യാസ ജീവിതം' എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും. മൂന്നിന് ഫാ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ ടീമിന്റെ നേതൃത്വത്തില്‍ സംഗീത പരിപാടികള്‍ നടക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന ജൂബിലി സമ്മേളനം മാവേലിക്കര ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തും.


Related Articles »