India - 2024

മിഷ്ണറി സന്യസ്ഥ സംഗമം കൂട്ടായ്മയുടെ ഒത്തുചേരലായി

സ്വന്തം ലേഖകന്‍ 14-04-2018 - Saturday

കണ്ണൂര്‍: കോട്ടയം അതിരൂപത ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മിഷ്ണറി സന്യസ്ഥ സംഗമം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ നടന്നു. സംഗമം കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. ക്‌നാനായ കുടിയേറ്റ നന്മയുടെ പുഷ്പങ്ങളാണ് മിഷനറിമാരും സന്യസ്തരുമെന്ന് ദിവ്യബലിമധ്യേ നല്‍കിയ വചനസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. മിഷ്ണറിമാരും സന്യസ്ഥരും സഭയെ ഉണര്‍ത്തുന്നവരും വളര്‍ത്തുന്നവരുമാകണമെന്ന് സ്വാഗതമാശംസിച്ച സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ പറഞ്ഞു. ആഘോഷമായ സമൂഹബലിക്ക് ഗ്വാളിയാര്‍ ബിഷപ് ഡോ തോമസ് തെന്നാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ചടങ്ങില്‍ മിഷ്ണറിമാര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. കോട്ടയം അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നാനൂറോളം മിഷനറിമാരും സന്യസ്തരും സംഗമത്തില്‍ പങ്കെടുത്തു. ഫാ. സ്റ്റീഫന്‍ ജയരാജ് സെമിനാര്‍ നയിച്ചു.


Related Articles »