India - 2024

സിഎംസിയുടെ സേവനം സമൂഹത്തിനു ലഭിച്ച അനുഗ്രഹം: ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്

സ്വന്തം ലേഖകന്‍ 15-04-2018 - Sunday

ചങ്ങനാശേരി: സിഎംസി സന്യാസിനീ സമൂഹത്തിന്റെ സേവനം സമൂഹത്തിനു ലഭിച്ച വലിയ അനുഗ്രഹമാണെന്നും ആതുര ജീവകാരുണ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ സിഎംസി സന്യാസിനീ സമൂഹം മഹത്തായ ശുശ്രൂഷയാണ് നിര്‍വഹിക്കുന്നതെന്നും മാവേലിക്കര ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്. കര്‍മ്മലീത്താ സന്യാസിനി സമൂഹത്തിന്റെ (സിഎംഎസി) ചങ്ങനാശേരി ഹോളി ക്വീന്‍സ് പ്രോവിന്‍സിന്റെയും ചങ്ങനാശേരി മൗണ്ട് കാര്‍മല്‍ കോണ്‍വെന്‍റിന്റെയും ശതോത്തര രജതജൂബിലി ആഘോഷ സമ്മേളനം അസംപ്ഷന്‍ കോളജിലെ ലവീഞ്ഞ് നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തി. മനുഷ്യ സമൂഹത്തിനു ദിശാബോധം പകരുന്നതിനാണ് ദൈവം സഭയെ സ്ഥാപിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ സന്യാസ സമൂഹങ്ങളുടെ പ്രവര്‍ത്തനം മഹനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സിബി സിഎംഎസി അധ്യക്ഷതവഹിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് മുണ്ടകത്തില്‍ മുഖ്യപ്രഭാഷണം നടത്തി.

കത്തീഡ്രല്‍ വികാരി ഫാ.കുര്യന്‍ പുത്തന്‍പുര സുവനീര്‍ പ്രകാശനംചെയ്തു. മുനിസിപ്പല്‍ കൗണ്സിനലര്‍മാരായ സാജന്‍ ഫ്രാന്‍സിസ്, സിബി പാറയ്ക്കല്‍, സിഎംസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സുമ റോസ്, എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിറ്റി, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോയിസ്, സാംസണ്‍ വലിയപറന്പില്‍, അതിരൂപത പാസ്റ്ററല്‍ കൗണ്സിസല്‍ സെക്രട്ടറി സോണി കണ്ടംങ്കേരി, പ്രഫ.രേഖാ ജിജി എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ മൈക്കിള്‍ സിഎംസി, സിസ്റ്റര്‍ ആനി തോമസ് സിഎംഎസി എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.


Related Articles »