India - 2024
യുവജനങ്ങള്‍ സഭയിലെ സവിശേഷ അംഗങ്ങള്‍: മാര്‍ ജേക്കബ് മനത്തോടത്ത്
സ്വന്തം ലേഖകന്‍ 16-04-2018 - Monday
പാലക്കാട്: യുവജനങ്ങള്‍ സഭയിലെ സവിശേഷ അംഗങ്ങളാണെന്നും യുവജനങ്ങളില്ലാത്ത സഭയുടെ മുഖം വികൃതമായിരിക്കുമെന്നും പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത്. രൂപതയുടെ യുവജനവര്‍ഷ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. സഭയില്ലാതെ യുവജനങ്ങള്‍ക്കു ഭാവിയില്ല. യുവജനങ്ങള്‍ക്കു വ്യക്തമായ നിലപാടുകളുണ്ടാകണം.സ്വന്തം ശക്തി മനസിലാക്കുകയും മുതിര്‍ന്നവരുടെ പ്രോത്സാഹനങ്ങള്‍ ഉള്‍ക്കൊള്ളുകയും വേണമെന്നും ബിഷപ്പ് ഉദ്ബോധിപ്പിച്ചു. യുവജനവര്‍ഷ കമ്മിറ്റി കണ്‍വീനര്‍ ജിതിന് മോളത്ത് അധ്യക്ഷത വഹിച്ചു. യുവജന വര്‍ഷ കര്‍മപദ്ധതി ബിഷപ് പ്രകാശനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ഫാ. സീജോ കാരിക്കാട്ടില്‍ സ്വാഗതം പറഞ്ഞു.
കമ്മിറ്റി ചെയര്മാന് മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളി, വൈസ് ചെയര്മാന് മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ സന്ദേശം നല്കി. കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എബിന് കണിവയലില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡെന്നിസ് തെങ്ങുന്പിളളില്, എകെസിസി പ്രസിഡന്റ് തോമസ് ആന്റണി, ജീസസ് യൂത്ത് കോ ഓഡിനേറ്റര്‍ അമല്‍ ജോസഫ്, സിഎംഎല്‍ രൂപത പ്രസിഡന്റ് ജെയിസ് ജോണ്‍, യുവജനവര്‍ഷ കണ്‍വീനര്‍ റോസ് മോള് എന്നിവര്‍ പ്രസംഗിച്ചു. കെസിവൈഎം രൂപത ജനറല്‍ സെക്രട്ടറി ജിതിന് മുടിയാനിക്കല് നന്ദി പറഞ്ഞു.