India - 2024

ഭരണാധികാരികള്‍ കുറ്റവാളികളുടെ രക്ഷകരായി മാറുന്നത് പ്രതിഷേധാര്‍ഹം: സി‌ബി‌സി‌ഐ

സ്വന്തം ലേഖകന്‍ 17-04-2018 - Tuesday

ന്യൂഡല്‍ഹി: നിയമ ഭരണം ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥരായവര്‍തന്നെ കുറ്റവാളികളുടെ അല്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്തുന്നവരുടെ രക്ഷകരായി മാറിയിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). കഠുവ, ഉന്നാവോ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനേക്കാള്‍ ഭയാനകമായി ചില വിഭാഗങ്ങള്‍ അരും കൃത്യങ്ങളെ ന്യായീകരിക്കുന്നതു ഭീതി വര്‍ധിപ്പിക്കുകയാണെന്നും അതിനെതിരേ ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും വിവിധ ജനവിഭാഗങ്ങളും ശബ്ദമുയര്‍ത്തണമെന്നും സിബിസിഐ ആഹ്വാനം ചെയ്തു.

മതപരമോ രാഷ്ട്രീയമോ വ്യക്തിപരമോ ആയ നേട്ടങ്ങള്‍ക്കു വേണ്ടി സ്ത്രീകളെയും കുട്ടികളെയും ഒരു ഉപകരണമോ ഒരു അജണ്ടയോ ആയി കണക്കാക്കുന്ന അരുംക്രൂരത മനുഷ്യത്വത്തിനെതിരായ കുറ്റങ്ങളില്‍ ചെറുതല്ലാത്തതും അടിയന്തരമായി ശബ്ദമുയര്‍ത്തേണ്ടതുമാണ്. കഠുവയിലും ഉന്നാവോയിലും ഉണ്ടായ സംഭവങ്ങളേക്കാള്‍ അത്തരം ക്രൂരകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതു ന്യായീകരിക്കുന്നതുമായി ഒരു വിഭാഗത്തിന്റെ നടപടി തടയിടേണ്ടതുണ്ട്. നിയമ ഭരണം ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥരായവര്‍തന്നെ കുറ്റവാളികളുടെ അല്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്തുന്നവരുടെ രക്ഷകരായി മാറിയിരിക്കുന്നു.

മാനഭംഗങ്ങള്‍ക്കും സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ക്കും ഒരു ന്യായീകരണവുമില്ലെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരേ തീര്‍ച്ചയായും ശബ്ദമുയര്‍ത്തണം. കഠുവയിലും ഉന്നാവോയിലുമുണ്ടായ സംഭവങ്ങള്‍ മനുഷ്യത്വത്തെ ഇരുണ്ട ഭാഗത്തേക്കു വലിച്ചെറിഞ്ഞ അവസ്ഥയാണുണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരം ക്രൂരകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതു കണ്ടിരിക്കാനാവില്ല. ഇതിനെതിരേ പ്രതികരിക്കുന്നില്ലെങ്കില്‍ ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥയുണ്ടാക്കും. നീതി ലഭിക്കുന്നതു വൈകുന്നതു നീതി നിഷേധിക്കുന്നതിനും നീതിരാഹിത്യമുണ്ടാക്കുന്നതിനു വഴിയൊരുക്കുന്നതിനു തുല്യവുമാണെന്നും സിബിസിഐക്കു വേണ്ടി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയഡോര്‍ മസ്‌കരിനാസ് അഭിപ്രായപ്പെട്ടു.


Related Articles »