India - 2024

ഇടയശുശ്രൂഷയില്‍ കരുണയും ദയയും മുഖമുദ്രയാക്കണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 18-04-2018 - Wednesday

സാഗര്‍: രൂപതാധ്യക്ഷന്‍ ആടുകളുടെ കൂടെ നടക്കുന്ന നല്ല ഇടയനെപ്പോലെയാകണമെന്നും ഇടയശുശ്രൂഷയില്‍ കരുണയും ദയയും സ്‌നേഹവും മുഖമുദ്രയാക്കണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മാര്‍ ജയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേക ശുശ്രൂഷയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ഇവിടെ സേവനം ചെയ്യുന്ന എല്ലാ വൈദികരെയും സമര്‍പ്പിത സഹോദരിമാരെയും അഭിനന്ദിക്കുന്നു. മാര്‍ ജയിംസ് അത്തിക്കളത്തെ സാഗര്‍ രൂപതയ്ക്കു സമ്മാനിച്ച എംഎസ്ടി സൊസൈറ്റിയെയും നന്ദിയോടെ ഓര്‍ക്കുന്നു. രൂപതയുടെ ആരംഭം മുതല്‍ വിവിധ ഘട്ടങ്ങളില്‍ നയിച്ച ബിഷപ്പുമാരായ മാര്‍ ക്ലമന്‍സ് തോട്ടുങ്കല്‍, മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍, മാര്‍ ആന്റണി ചിറയത്ത് എന്നിവരുടെ ശുശ്രൂഷകള്‍ സാഗറിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.


Related Articles »