India - 2024

ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ ധന്യപദവി; കൃതജ്ഞതാബലി 26ന്

സ്വന്തം ലേഖകന്‍ 22-04-2018 - Sunday

കൊച്ചി: അഗതികളുടെ സഹോദരിമാര്‍ (എസ് ഡി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും എറണാകുളം അങ്കമാലി അതിരൂപത വൈദികനുമായിരുന്ന ദൈവദാസന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയെ ധന്യപദവിയിലേക്കുയര്‍ത്തിയതോടനുബന്ധിച്ചു കൃതജ്ഞതാബലി 26നു നടക്കും. ധന്യന്റെ കബറിടം സ്ഥിതി ചെയ്യുന്ന കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്‍ പള്ളിയില്‍ ഉച്ചകഴിഞ്ഞു മൂന്നിനാണു കൃതജ്ഞതാ ദിവ്യബലി നടക്കുക.സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും.

ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ബിഷപ്പുമാരായ മാര്‍ തോമസ് ചക്യത്ത്, ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കോന്തുരുത്തി പള്ളി വികാരി ഫാ. മാത്യു ഇടശേരി തുടങ്ങിയവര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് പൊതുസമ്മേളനവും ഉണ്ടാകുമെന്ന് എസ്ഡി സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റെയ്‌സി തളിയന്‍ പറഞ്ഞു.


Related Articles »