India - 2024
മിഷ്ണറിമാരെ അപമാനിച്ചുകൊണ്ടുള്ള പ്രസ്താവന; ബിജെപി എംപിയ്ക്കെതിരെ പരാതി
സ്വന്തം ലേഖകന്‍ 24-04-2018 - Tuesday
കൊച്ചി: ക്രൈസ്തവ മിഷ്ണറിമാരെ അപമാനിച്ചുകൊണ്ടുള്ള ബിജെപി എംപി ഭരത് സിംഗിന്റെ പ്രസ്താവനയ്ക്കെതിരേ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ പരാതി. കെഎല്‍സിഎ സംസ്ഥാന സമിതിയാണ് പരാതി നല്‍കിയിരിക്കുന്നത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കെതിരായി പ്രസ്താവന നടത്തിയ എംപി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പരാതിയില്‍ ചൂണ്ടിക്കാണിച്ചു.
രാജ്യത്ത് വിദ്യാഭ്യാസ, ആതുരശുശ്രൂഷാ രംഗങ്ങളില്‍ ക്രൈസ്തവ മിഷ്ണറിമാര്‍ ചെയ്ത സേവനങ്ങള്‍ ഇത്തരത്തിലുള്ള പ്രസ്താവകളിലൂടെ തിരസ്കരിക്കാനാകില്ല.ചരിത്രബോധമില്ലാത്തതും വര്‍ഗീയവുമായ പ്രസ്താവനകള്‍ നടത്തുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിനു ഭീഷണിയാണെന്നും ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ് നല്കിയ പരാതിയില്‍ പറയുന്നു.