Events

ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്; മെയ് 5 ന് നവസുവിശേഷവത്ക്കരണത്തിന്റെ നവയുഗപ്പിറവിക്കായി എബ്ലൈസും ഏവൈക്ക്‌ മാഞ്ചെസ്റ്ററും

ബാബു ജോസഫ് 01-05-2018 - Tuesday

മാഞ്ചസ്റ്റർ: നാളത്തെ യൂറോപ്പ് ദൈവത്തിന്റെ സ്വന്തമെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്കാ നവ സുവിശേഷവത്ക്കരണരംഗത്ത്‌ ചരിത്രം കുറിക്കാൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് മെയ് 5ന് മുഴുവനാളുകളെയും യേശുനാമത്തിൽ മാഞ്ചെസ്റ്ററിലേക്കു ക്ഷണിക്കുന്നു . പുതുതലമുറയുടെ അഭിരുചിയെ യഥാർത്ഥ ക്രിസ്തീയ ജീവിതത്തിനനുസൃതമാകുംവിധം വഴിതിരിച്ചുവിട്ടുകൊണ്ട് യുവത്വത്തിന്റെ വിശ്വാസ പ്രഖ്യാപനം ലോകത്തിനുകാണിച്ചുകൊടുക്കുന്ന എബ്ലേസ് 2018 ഇത്തവണ ആത്മാഭിഷേകത്തിന്റെ പുത്തൻ രൂപഭാവവുമായി ഏറെ പുതുമകളോടെ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് നയിക്കുന്ന എവൈക് മാഞ്ചെസ്റ്ററിനൊപ്പം മെയ് 5 ന് മാഞ്ചസ്റ്ററിൽ നടക്കും.

ഇരു കൺവെൻഷനുകൾക്കുമായുള്ള പ്രത്യേക പ്രാർത്ഥനാ ഒരുക്കങ്ങൾ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യൂകെയിലെമ്പാടും നടന്നുവരുന്നു.ഇരുപത്തിനാലുമണിക്കൂർ തുടർച്ചയായ കുരിശിന്റെ വഴി മാഞ്ചസ്റ്ററിൽ ഇന്നലെ വൈകിട്ട് പൂർത്തിയായി.

എബ്ലൈസിനെപ്പറ്റിയുള്ള പ്രത്യേക വീഡിയോ

പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക ഭക്തിയും വണക്കവും ഒരുമിക്കുന്ന മെയ് മാസത്തിൽ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിച്ചുകൊണ്ട് നടക്കുന്ന എവൈക് മാഞ്ചസ്റ്റർ ബൈബിൾ കൺവെൻഷൻ റവ.ഫാ.സോജി ഓലിക്കൽ നയിക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്കുശേഷം 2വരെ നടക്കുന്ന കൺവെൻഷനിലേക്ക് പ്രവേശനം സൗജന്യമാണ്. വൈകിട്ട് 3.30 മുതൽ രാത്രി 7.30 വരെ നടക്കുന്ന എബ്ലേസ്‌ 2018 ന്‌ പ്രവേശനത്തിന് ഒരാൾക്ക് 10പൗണ്ട്‌ എന്നനിരക്കിൽ പ്രത്യേക പാസ്സ് ഏർപ്പെടുത്തിയിട്ടുണ്ട്. ഫാമിലി പാസ്സ് 30 പൗണ്ടാണ്.

ലൈവ് മ്യൂസിക്‌, സേക്രഡ് ഡ്രാമ, പ്രയ്‌സ് ആൻഡ് വർഷിപ് , ആത്മീയ പ്രചോദനമേകുന്നു ജീവിത സാക്ഷ്യങ്ങൾ എന്നിവയുൾക്കൊള്ളുന്ന പ്രോഗ്രാം ആധുനിക ശബ്ദ, ദൃശ്യ സാങ്കേതികസംവിധാനങ്ങളോടെ ഒരുക്കിക്കൊണ്ട് കുട്ടികൾക്കും യുവതീയുവാക്കൾക്കും ക്രിസ്തുവിനെ പകർന്നുനൽകാൻ ഒരുങ്ങുകയാണ് ഫാ.സോജി ഓലിക്കലും അഭിഷേകാഗ്നി മിനിസ്‌ട്രീസും. മെയ് 5 ന് നടക്കുന്ന കൺവെൻഷനിലേക്കും എബ്ലേസിലേക്കും അഭിഷേകാഗ്നി കാത്തലിക്‌ മിനിസ്ട്രീസ് യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു.

എബ്ലേസ്‌ ടിക്കറ്റുകൾക്കായി www.sehionuk.org എന്ന വെബ്സൈറ്റിലോ ‭07443 630066‬ എന്ന നമ്പറിൽ രാജു ചെറിയാനെയോ ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ‍

ക്ലമൻസ് നീലങ്കാവിൽ ‭07949 499454‬
രാജു ആന്റണി ‭‭07912 217960‬

അഡ്രസ്സ്: ‍

AUDACIOUS CHURCH
TRINITY WAY
SALFORD
MANCHESTER M3 7 BD


Related Articles »