India - 2024

നെയ്യാറ്റിൻകര രൂപതയില്‍ യുവജന വർഷത്തിന്‌ ഔദ്യോഗിക ആരംഭം

സ്വന്തം ലേഖകന്‍ 02-05-2018 - Wednesday

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയില്‍ രൂപതാ ദിനത്തോടനുബന്ധിച്ച് യുവജന വർഷത്തിന്‌ ഔദ്യോഗിക ആരംഭം. സഭയുടെ കരുത്ത്‌ എപ്പോഴും യുവജനങ്ങളിലാണെന്നും കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട്‌ കൊണ്ട് യുവജനങ്ങൾ സഭയോടൊപ്പം യാത്രചെയ്യുന്നതിന്‌ മാതാപിതാക്കൾ മാർഗ്ഗ നിർദ്ദേശം നൽകണമെന്നും, യുവജന വർഷ പ്രഖ്യാപനം നടത്തിയ ബിഷപ്പ് ഡോ. വിൻസെന്റ്‌ സാമുവൽ പറഞ്ഞു. 5 യുവജന പ്രധിനിധികൾ ചേർന്ന്‌ 5 ഭാഗങ്ങളായി കൊണ്ടുവന്ന യുവജന വർഷ ലോഗോ ബിഷപ്പ് വിൻസെന്റ്‌ സാമുവൽ ഒന്നിച്ച്‌ ചേർത്താണ്‌ ലോഗോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.

യുവജന വർഷ പ്രഖ്യാപന വേദിയിൽ യുവജനവർഷ സി.ഡി.യും ബിഷപ്‌ പ്രകാശനം ചെയ്‌തു. തുടർന്ന്‌ യുവജനവർഷത്തിന്‌ തുടക്കം കുറിച്ച്‌ ബലൂണിൽ തീർത്ത ജപമാല ആകാശത്ത്‌ പറത്തി. രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌, ജൂഡീഷ്യൽ വികാർ ഡോ. സെൽവരാജൻ, രൂപതാ യുവജന കമ്മിഷൻ ഡയറക്‌ടർ ഫാ. ബിനു.ടി, നെയ്യാറ്റിൻകര ഫൊറോന യുവജന കമ്മിഷൻ ഡയറക്‌ടർ ഫാ. റോബിൻ സി. പീറ്റർ, എൽ.സി.വൈ.എം. രൂപതാ പ്രസിഡന്റ്‌ അരുൺ തോമസ്‌ തുടങ്ങിയവർ പങ്കെടുത്തു.


Related Articles »