India - 2024

വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയില്ല: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍

സ്വന്തം ലേഖകന്‍ 02-05-2018 - Wednesday

ചാലക്കുടി: വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയില്ലെന്നും വിശ്വസിക്കുന്നവനു എല്ലാം സാധ്യമാണെന്നും സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. കാര്‍മല്‍ സ്‌റ്റേഡിയത്തില്‍ രണ്ടാമത് ചാലക്കുടി മരിയന്‍ ബൈബിള്‍ കണ്‍വന്‍ഷനില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം.

നിര്‍ജീവമായ വിശ്വാസവും ജീവനുള്ള വിശ്വാസവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ജീവമായ വിശ്വാസജീവിതത്തില്‍ അത്ഭുതങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ യേശുവിനെ തൊട്ടറിഞ്ഞുകൊണ്ടുള്ള ജീവനുള്ള വിശ്വാസത്തില്‍ എല്ലാം സാധ്യമാണ്. യേശുവില്‍ വിശ്വസിക്കാതെ ലോകത്തേയും പണത്തേയും ആശ്രയിക്കുന്ന ഓരോ മനുഷ്യന്റേയും സ്ഥിതി മോശമാകും. വിശുദ്ധിക്കുവേണ്ടിയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. വിശുദ്ധിയുണ്ടെങ്കില്‍ ചോദിക്കുന്ന കാര്യം ദൈവം നമുക്കു സാധിച്ചുതരുമെന്നും ഫാ. സേവ്യര്‍ഖാന്‍ പറഞ്ഞു. ഇക്കഴിഞ്ഞ 28നു ആരംഭിച്ച കണ്‍വെന്‍ഷന്‍ ഇന്ന്‍ സമാപിക്കും.


Related Articles »