India - 2024

തൊടുപുഴ ബൈബിള്‍ കണ്‍വെന്‍ഷന്‍ മേയ് ആറു മുതല്‍

സ്വന്തം ലേഖകന്‍ 04-05-2018 - Friday

തൊടുപുഴ: തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡാനിയല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ദൈവസ്വരം 2018 തൊടുപുഴ ബൈബിള്‍ കണ്‍വെന്‍ഷന്‍ മേയ് ആറു മുതല്‍ 10 വരെ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളിയില്‍ നടക്കും. മേയ് ആറിനു വൈകുന്നേരം നാലരയ്ക്കു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

എല്ലാ ദിവസവും വൈകുന്നേരം നാലിന് ജപമാല തുടര്‍ന്ന് വിശുദ്ധ കുര്‍ബാന തുടര്‍ന്നു വചന പ്രഘോഷണം. രാത്രി 8.30നു സമാപിക്കും. മോണ്‍. ജോര്‍ജ് ഓലിയപ്പുറം, മോണ്‍. ചെറിയാന്‍ കാഞ്ഞിരക്കൊന്പില്‍, ചാന്‍സിലര്‍ ഫാ. ജോസ് പുല്ലോപ്പിള്ളില്‍, പ്രാര്‍ത്ഥന ഗ്രൂപ്പ് ഡയറക്ടര്‍ ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അയ്യായിരത്തിലധികം പേര്‍ക്കു കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കമാണ് നടത്തിയിരിക്കുന്നത്.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ഗ്രൗണ്ട്, പഴയപള്ളി ഗ്രൗണ്ട് ,തെനംകുന്ന് ബൈപ്പാസ് തുടങ്ങിയ സ്ഥലങ്ങളില്‍ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. തെനംകുന്ന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍ കണ്‍വന്‍ഷന്‍ വിജയത്തിനു വേണ്ടി ഒന്നര മാസമായി എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ രാത്രി 7.30 വരെ ദിവ്യകാരുണ്യ ആരാധനയും മധ്യസ്ഥ പ്രാര്‍ഥനയും നടന്നു വരുന്നു. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളിയുടെ കീഴിലുള്ള വിവിധ ഇടവകകളുടെ പങ്കാളിത്തത്തോടെയാണ് കണ്‍വന്‍ഷന്‍ നടത്തുന്നത്.


Related Articles »