India - 2024

കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന ക്യാമ്പ് സമാപിച്ചു

സ്വന്തം ലേഖകന്‍ 07-05-2018 - Monday

കൊച്ചി: കേരളത്തില വിവിധ ലത്തീന്‍ രൂപതകളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുത്ത കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന ക്യാമ്പ് സമാപിച്ചു. വിദ്യാഭ്യാസത്തിലൂടെ മുന്നേറി രാഷ്ട്രീയ അധികാരത്തിലെത്താന്‍ ചെറുപ്പക്കാര്‍ ശ്രമിക്കണമെന്നു ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.

ആന്റണി നൊറോണ അധ്യക്ഷനായി. ഫാ. ഫ്രാന്‍സിസ് സേവ്യര്‍, ഷെറി ജെ. തോമസ്, എം.സി. ലോറന്‍സ്, ഇ.ഡി. ഫ്രാന്‍സിസ്, എഡിസന്‍ വര്‍ഗീസ്, സി.ടി. അനിത, ആന്റണി അന്പാട്ട്, ജസ്റ്റിന്‍ കരിപ്പാട്ട,് അജിത് തങ്കച്ചന്‍ , ജോസഫ് ജോണ്‍സന്‍, ബേബി ഭാഗ്യോദയം, അല്‍ഫോണ്‍സ്, ജയിംസ് സെക്വേര എന്നിവര്‍ പ്രസംഗിച്ചു.


Related Articles »