Events - 2024
മരിയഭക്തിയുടെ നിറവിൽ മെയ്മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ എത്തുന്നു
ബാബു ജോസഫ് 07-05-2018 - Monday
ബർമിങ്ഹാം: സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 12 ന് ബർമിങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തിൽ ആയിരങ്ങൾക്ക് യേശുവിൽ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി കാലഘട്ടത്തിന്റെ ജീവിക്കുന്ന ദൈവികോപകരണമായ സെഹിയോൻ,അഭിഷേകാഗ്നി മിനിസ്ട്രിയുടെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ.സേവ്യർ ഖാൻ വട്ടായിൽ എത്തിച്ചേരും.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ അനുഗ്രഹ സാന്നിധ്യത്തിൽ നടക്കുന്ന കൺവെൻഷനിൽ വിശ്വാസികൾക്ക് അനുഗ്രഹവർഷത്തിനായി ബഥേൽ സെന്റർ ഒരുങ്ങുകയാണ്.ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷൻ പ്രത്യേക മരിയൻ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും.യുകെ യിൽ ആദ്യകാലങ്ങളിൽ സുവിശേഷവത്ക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ റവ.ഫാ .സെബാസ്റ്യൻ അരീക്കാട്ടും മെയ് മാസ കൺവെൻഷനായി എത്തിച്ചേരും. ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.
മാഞ്ചസ്റ്ററിൽ നടന്ന എബ്ളൈസ് 2018 ന്റെ ആത്മവീര്യത്തിൽ വർദ്ധിത കൃപയോടെ യേശുവിൽ ഉണരാൻ പുതിയ ശുശ്രൂഷകളുമായി യുവതീയുവാക്കളും രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി തയ്യാറെടുക്കുകയാണ്. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും മെയ് 12 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക്:
ഷാജി 07878149670
അനീഷ്.07760254700
ബിജുമോൻ മാത്യു.07515 368239
** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു ഏബ്രഹാം 07859 890267