India - 2024

സമുദായ പുരോഗതിക്ക് സംഘടനാപ്രവര്‍ത്തനം അനിവാര്യം: മാര്‍ മാത്യു അറയ്ക്കല്‍

സ്വന്തം ലേഖകന്‍ 08-05-2018 - Tuesday

കോട്ടയം: സമുദായ പുരോഗതിക്ക് ഐക്യത്തോടുകൂടിയുള്ള സംഘടനാപ്രവര്‍ത്തനം അനിവാര്യമാണെന്നു കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍. ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി പൊടിമറ്റം നിര്‍മല റിന്യൂവല്‍ സെന്ററില്‍ വച്ചു നടന്ന ഡിസിഎംഎസ് സംസ്ഥാന ത്രിദിന നേതൃത്വ ക്യാന്പില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അനൈക്യത്തോടു കൂടിയ പ്രവര്‍ത്തനം അംഗങ്ങള്‍ക്ക് ഗുണത്തേക്കാളേറെ ദോഷം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കന്‍ നിര്‍വഹിച്ചു.

ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് അംബി കുളത്തൂര്‍ അധ്യക്ഷത വഹിച്ചു. കെസിബിസി എസ്സി, എസ്ടി, ഒബിസി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഡിസിഎംഎസ് സംസ്ഥാന ഡയറക്ടര്‍ ഫാ. ഷാജ്കുമാര്‍, മുന്‍ ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു 2015- 18 പ്രവര്‍ത്തന വര്‍ഷത്തെ സംസ്ഥാന കൗണ്‍സില്‍ യോഗം നടന്നു. ക്രൈസ്തവ നേതൃത്വം, സഭാത്മക ജീവിതം, ദളിത് ശാക്തീകരണ നയരേഖ, ദളിത് െ്രെകസ്തവ സംവരണ സമരം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഡോ. പി.സി. അനിയന്‍കുഞ്ഞ്, ഫാ. ജോസുകുട്ടി ഇടത്തിനകം, സിസ്റ്റര്‍ റൊബാന്‍സി, ഫാ. ജോസ് വടക്കേക്കുറ്റ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.


Related Articles »