India - 2024

കത്തോലിക്ക കോണ്‍ഗ്രസിന്റെ ഛായചിത്ര പ്രയാണം നാളെ ആരംഭിക്കും

സ്വന്തം ലേഖകന്‍ 10-05-2018 - Thursday

കോട്ടയം: കത്തോലിക്ക കോണ്‍ഗ്രസിന്റെ ശതാബ്ദിയോടനുബന്ധിച്ചു മണ്‍മറഞ്ഞ മുന്‍കാല നേതാക്കളെ ആദരിക്കാനായി ഛായചിത്ര പ്രയാണം നാളെ ആരംഭിക്കും. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, മാര്‍ തോമസ് കുര്യാളശേരി, പി.ജെ. സെബാസ്റ്റ്യന്‍ പുല്ലംകുളം എന്നിവരുടെ ഛായാചിത്ര പ്രയാണം നാളെ രാവിലെ ചങ്ങനാശേരിയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഫ്‌ളാഗ് ഓഫ് ചെയ്യും. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫെറോനാ പള്ളിയങ്കണത്തില്‍നിന്നു ഷെവലിയര്‍ ജോസഫ് കണ്ടോത്ത്, ജോസഫ് ചാഴികാടന്‍, ഇ.ജെ. ലൂക്കോസ് എന്നിവരുടെ ഛായാചിത്രങ്ങള്‍ ഫാ തോമസ് പ്രാലയില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

കോതമംഗലത്തു ഷെവലിയര്‍ തര്യാത് കുഞ്ഞിത്തൊമ്മന്റെ കബറിടത്തില്‍ പ്രസിഡന്റ് ബിജു പറയന്നിലം നടത്തുന്ന പുഷ്പാര്‍ച്ചനയെത്തുടര്‍ന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഛായാചിത്ര പ്രയാണം ഫ്‌ളാഗ് ഓഫ് ചെയ്യും. മാര്‍ ളൂയീസ് പഴേപ്പറന്പിലിന്റെ ഛായാചിത്രപ്രയാണം എറണാകുളത്തു സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഫ്‌ളാഗ് ഓഫ് ചെയ്യും. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ, എം.ഡി. കൊച്ചുദേവസ്യ എന്നിവരുടെ ഛായാചിത്രങ്ങള്‍ ഇരിങ്ങാലക്കുടയില്‍ ഫാ ജോയി പാലിയേക്കര ഫ്‌ളാഗ് ഓഫ് ചെയ്യും.

കാഞ്ഞിരപ്പള്ളിയില്‍നിന്ന് എം.ഡി. ജോസഫ് മണിപ്പറന്പിലിന്റെയും പാലായില്‍നിന്ന് നിധീരിക്കല്‍ മാണി കത്തനാര്‍, മത്യു തെള്ളിയില്‍ എന്നിവരുടെ ഛായാചിത്രങ്ങളും തൃശൂര്‍മലബാര്‍ മേഖലകളില്‍നിന്നു പ്രഫ. വി.ഡി. വര്‍ഗീസ്, എം.പി. ഐപ്പുണ്ണി മാസ്റ്റര്‍, പോള്‍ നെല്ലിശേരി, പ്രഫ. എന്‍ഡി ജോര്‍ജ്, ഷെവ.ജോസഫ് വെട്ടം, ഷെവ.സി.വി. ആന്റണി എന്നിവരുടെ ഛായാചിത്രങ്ങളും തൃശൂരില്‍ എത്തും. തെക്കന്‍ മേഖല പ്രയാണങ്ങള്‍ കരയാംപറന്പില്‍ സംഗമിച്ച് അവിടെനിന്നു തൃശൂലെത്തും. ഛായാചിത്രങ്ങള്‍ തൃശൂര്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ടോണി നിലങ്കാവില്‍ ലൂര്‍ദ് കത്തീഡ്രലില്‍ സ്വീകരിക്കും, തുടര്‍ന്ന് ചിത്രങ്ങള്‍ സമ്മേളന നഗരിയില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ സ്ഥാപിക്കും.


Related Articles »