Events - 2024
ബെഥേലിൽ പുത്തനുണർവ്; പരീക്ഷാ ഒരുക്കത്തിന് ഫാ.സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥനയും പഠനോപകരണങ്ങളുടെ വെഞ്ചരിപ്പും
ബാബു ജോസഫ് 10-05-2018 - Thursday
ബർമിങ്ഹാം: ഏറെ നാളുകൾക്കുശേഷം സെഹിയോൻ യുകെ യുടെ സ്ഥിരം വേദിയായ ബഥേൽ സെന്ററിൽ വട്ടായിലച്ചൻ ശുശ്രൂഷ നയിക്കുമ്പോൾ കുട്ടികൾക്കും ടീനേജുകാർക്കുമായി പന്തക്കുസ്താനുഭവത്തെ മുൻനിർത്തി പൂർണമായും പരിശുദ്ധാത്മാവിൽ നിറയപ്പെടുന്ന ശുശ്രൂഷകളുമായി സെഹിയോൻ ടീം ഒരുങ്ങുകയാണ് . പരീക്ഷയ്ക്കൊരുങ്ങുന്ന കുട്ടികൾക്കായി ഫാ.വട്ടായിലിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനയും അവർ കൊണ്ടുവരുന്ന പുസ്തകങ്ങൾ , ബുക്കുകൾ , പേന തുടങ്ങിയ പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും നടത്തും.
പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തിൽ ആയിരങ്ങൾക്ക് യേശുവിൽ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി കാലഘട്ടത്തിന്റെ ജീവിക്കുന്ന ദൈവികോപകരണമായ സെഹിയോൻ,അഭിഷേകാഗ്നി മിനിസ്ട്രിയുടെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ.സേവ്യർ ഖാൻ വട്ടായിൽ എത്തിച്ചേരുമ്പോൾ അനുഗ്രഹ സാന്നിധ്യമായി യുകെ യുടെ ആത്മീയ ഇടയൻ മാർ ജോസഫ് സ്രാമ്പിക്കലും എത്തും.
യുകെ മലയാളികളുടെ പ്രിയങ്കരനായ ഫാ.സെബാസ്റ്യൻ അരീക്കാട്ടും കൺവെൻഷനിൽ പങ്കെടുക്കും. മാഞ്ചസ്റ്ററിൽ നടന്ന എബ്ളൈസ് 2018 ന്റെ ആത്മവീര്യത്തിൽ വർദ്ധിത കൃപയോടെ യേശുവിൽ ഉണരാൻ പുതിയ ശുശ്രൂഷകളുമായി യുവതീയുവാക്കളും രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി തയ്യാറെടുക്കുകയാണ്. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും മെയ് 12 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക്:
ഷാജി 07878149670
അനീഷ്.07760254700
ബിജുമോൻ മാത്യു.07515 368239
** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു ഏബ്രഹാം 07859 890267