India - 2024

ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കുന്നതായി പ്രചരിക്കുന്ന വീഡിയോ പത്തു വര്‍ഷത്തോളം പഴക്കമുള്ളത്

സ്വന്തം ലേഖകന്‍ 19-05-2018 - Saturday

മംഗലാപുരം: കര്‍ണാടക തെരഞ്ഞടുപ്പിലെ ഫലപ്രഖ്യാപനത്തിനു ശേഷം ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കുന്നതായി പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിംഗുകളും സന്ദേശവും പത്തു വര്‍ഷത്തോളം പഴക്കമുള്ളത്. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ അക്രമിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങളാണ് വീഡിയോയായും ചിത്രങ്ങളായും പ്രചരിച്ചത്. വീഡിയോ തെറ്റായ ഉള്ളടക്കത്തോടെ പ്രചരിപ്പിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ മംഗലാപുരം പോലീസ് സ്വമേധയാ കേസെടുത്തു.

മംഗലാപുരത്തെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സന്ദേശം സിറ്റി പോലീസ് കമ്മീഷണര്‍ വിപുല്‍ കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. കര്‍ണാടകയില്‍ നിന്ന് അയച്ച ദൃശ്യങ്ങള്‍ കേരളത്തിലും വ്യാപകമായി പ്രചരിച്ചിരുന്നു.




Related Articles »