India - 2024

വികാരി ജനറാള്‍മാരായി നിയമിതരായി

സ്വന്തം ലേഖകന്‍ 20-05-2018 - Sunday

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളായിരുന്ന റവ.ഡോ.ജയിംസ് പാലയ്ക്കല്‍ ഷംഷാബാദ് രൂപതയുടെയും റവ.ഡോ.തോമസ് പാടിയത്ത് ചങ്ങനാശേരി അതിരൂപതയുടെയും വികാരി ജനറാള്‍മാരായി നിയമിതരായി. മോണ്‍.ജയിംസ് പാലയ്ക്കല്‍ കഴിഞ്ഞ ആറു വര്‍ഷമായി ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറാളായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.

ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള രാജസ്ഥാന്‍ ജയ്പുര്‍ മിഷന്റെ സുപ്പീരിയറായി ആര്‍ച്ച് ബിഷപ്പ് മാര്‍ പെരുന്തോട്ടം നിയമിച്ച ഇദ്ദേഹത്തെ ജയ്പുരിന്റെയും ഇറ്റാവായുടെയും ചുമതലയുള്ള വികാരി ജനറാളായി ഷംഷാബാദ് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിയമിക്കുകയായിരുന്നു.

ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ അപ്രേം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, വടവാതൂര്‍ പൊന്തിഫിക്കല്‍ സെമിനാരി പ്രഫസര്‍, മാര്‍ത്തോമ്മാ വിദ്യാനികേതന്‍, മാങ്ങാനം എംഒസി എന്നിവിടങ്ങളിലെ ഡീന്‍ എന്നീ നിലകളില്‍ റവ.ഡോ.തോമസ് പാടിയത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇരുവരും ഇന്നു ചുമതലയേല്ക്കും.


Related Articles »