Youth Zone - 2024

ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ സുവിശേഷവത്കരണം നടത്തുക: യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 21-05-2018 - Monday

വത്തിക്കാന്‍ സിറ്റി: ഡിജിറ്റല്‍ മാധ്യമങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സുവിശേഷ പ്രഘോഷണം നടത്തണമെന്ന് ഫ്രാന്‍സിസ്‌ പാപ്പ യുവജനങ്ങളോട് ആഹ്വാനം ചെയ്തു. ഒക്ടോബര്‍ 21നു നടക്കുവാനിരിക്കുന്ന 92-മത് ‘ലോക മിഷ്ണറി ദിനത്തി’നു മുന്‍പായി ‘യുവജനങ്ങള്‍ക്കൊപ്പം സുവിശേഷം സകലരിലും എത്തിക്കാം’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് പാപ്പ യുവജനങ്ങളോട് ഇപ്രകാരം ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിജിറ്റല്‍ ലോകവും, സാമൂഹ്യ മാധ്യമങ്ങളും വ്യാപകമായ ഇക്കാലത്ത്‌ ഭൂമിയുടെ അതിരുകളും, ദൂരങ്ങളും ഇല്ലാതായി കൊണ്ടിരിക്കുകയാണെന്നും പാപ്പ രേഖപ്പെടുത്തി.

സഭാദൗത്യത്തിന്റെ ഹൃദയമായ വിശ്വാസം പ്രചരിക്കുന്നത് സ്നേഹം പരക്കുന്നത് വഴിയാണ്. സുവിശേഷത്തോടുള്ള സ്നേഹവും, തങ്ങളുടെ സഹോദരീ-സഹോദരന്‍മാര്‍ക്ക് വേണ്ടിയുള്ള സേവനവും വഴി യുവജനങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ തങ്ങളെ തന്നെ ബലികഴിച്ചുകൊണ്ട് പലകാലങ്ങളിലും രക്തസാക്ഷികളായിട്ടുണ്ട്. നമുക്ക്‌ ഒരുപാട് ബന്ധങ്ങള്‍ ഉണ്ടായിരിക്കാം, പക്ഷേ ജീവിതത്തിലെ ശരിയായ ആശയങ്ങള്‍ നമുക്ക്‌ പങ്കുവെക്കുവാന്‍ കഴിയാതെ വരുന്നു. അതിന് നമ്മെ തിരഞ്ഞെടുത്ത്‌ ഈ ഭൂമിയിലേക്ക് അയച്ച ദൈവത്തിന്റെ അനുഗ്രഹമുണ്ടായിരിക്കണം.

ഡിജിറ്റല്‍ ലോകവും, സാമൂഹ്യ മാധ്യമങ്ങളും വ്യാപകവും, ലഭ്യവുമായ ഇക്കാലത്ത്‌ ഭൂമിയുടെ അതിരുകളും, ദൂരങ്ങളും ഇല്ലാതായി കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് യുവജനങ്ങളെ സംബന്ധിച്ചിടത്തോളം. സുവിശേഷ പ്രവര്‍ത്തനം നമ്മുടെ വിശ്വാസത്തെ ഉത്തേജിപ്പിക്കുന്നുവെന്നും യേശുവിനെ അന്വേഷിക്കുന്ന യുവജനങ്ങള്‍ തങ്ങളുടെ ദൈവനിയോഗത്തെ തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.


Related Articles »