India - 2024

ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ ബാവയുടെ ഭാരത സന്ദര്‍ശനം നാളെ മുതല്‍

സ്വന്തം ലേഖകന്‍ 21-05-2018 - Monday

കൊച്ചി: യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഭാരത സന്ദര്‍ശനം നാളെ ആരംഭിക്കും. ഇതോടനുബന്ധിച്ചു സമാധാന ചര്‍ച്ചകള്‍ക്കായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കബാവയുമായി കൂടിക്കാഴ്ച നടത്താന്‍ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള പാത്രിയര്‍ക്കീസ് ബാവയുടെ കത്ത് ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്തിനു കൈമാറി. ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ രീതിയില്‍ സഭയില്‍ സമാധാനത്തിനും ഒത്തുതീര്‍പ്പിനും ചര്‍ച്ചകള്‍ക്കു തങ്ങളുടെ വാതിലുകള്‍ തുറന്നു കിടക്കുകയാണെന്നാണു പാത്രിയാര്‍ക്കീസ് ബാവ അയച്ച കത്തില്‍ സൂചിപ്പിക്കുന്നത്.

പുത്തന്‍കുരിശില്‍ ചേര്‍ന്ന പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ തീരുമാനപ്രകാരം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും മസ്‌ക്കറ്റിലെത്തി പരിശുദ്ധ ബാവയെ ഇന്ത്യയിലേക്കു ക്ഷണിക്കുകയായിരുന്നു. സന്ദര്‍ശനത്തില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി തുടങ്ങിയവരുമായും ചര്‍ച്ചകള്‍ നടത്തും. കേരളത്തില്‍ വച്ചോ ഡല്‍ഹിയില്‍ വച്ചോ കാതോലിക്കാ ബാവയെ കാണാനുള്ള സന്നദ്ധതയാണ് പാത്രിയാര്‍ക്കീസ് അറിയിച്ചിരിക്കുന്നത്. നേരത്തേയും സഭയില്‍ ഐക്യത്തിനുളള ശ്രമങ്ങള്‍ നടന്നിരുന്നു.


Related Articles »