വിശുദ്ധയെപ്പറ്റി ഏറ്റവും പഴക്കമേറിയ ചരിത്രപരമായ രേഖ കണ്ടെത്തിയിട്ടുള്ളത് ‘മാര്‍ട്രിയോളജിയം ഹിയറോണിമിയാനം' (Martryologium Hieronymianum’ എന്ന വിവരണത്തിലാണ്. ഇതില്‍ വിശുദ്ധയുടെ ജന്മസ്ഥലമായി പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് കാംബാനിയായിലുള്ള കുമായാണ്. വിശുദ്ധ ഗ്രിഗറിയുടെ എഴുത്ത്കളിലും ഇതേ സ്ഥലത്തെ പറ്റിയുള്ള പരാമര്‍ശം കാണാന്‍ സാധിക്കും. നേപ്പിള്‍സിലും, സമീപ പ്രദേശങ്ങളിലും വിശുദ്ധ ജൂലിയാനയെ പ്രത്യേകമായി വണങ്ങി വരുന്നു എന്നത് ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. ജാനുവാരിയ എന്ന് പേരായ ഒരു സ്ത്രീ തന്റെ ഭൂമിയില്‍ ഒരു ദേവാലയം പണികഴിപ്പിച്ചു. ഇതിന്റെ അഭിഷേകത്തിനായി സിസ്റ്റര്‍ സെവേരിനസിന്റേയും വിശുദ്ധ ജൂലിയാനയുടേയും തിരുശേഷിപ്പുകള്‍ അവിടെ കൊണ്ടുവരണമെന്ന് അവര്‍ ആഗ്രഹിച്ചു. ഇത് മനസ്സിലാക്കിയ വിശുദ്ധ ഗ്രിഗറി 'ജാനുവാരിയയുടെ ആഗ്രഹം കഴിയുമെങ്കില്‍ സാധിച്ചു കൊടുക്കുക'എന്ന് ആവശ്യപ്പെട്ടു നേപ്പിള്‍സിലെ മെത്രാനായിരുന്ന ഫോര്‍റ്റുനാറ്റസിന് കത്തെഴുതി എന്നു പറയപ്പെടുന്നു. ലാറ്റിന്‍ സഭകളും, ഗ്രീക്ക് സഭകളും അവരുടെ വിശുദ്ധരുടെ പട്ടികയില്‍ ഈ വിശുദ്ധയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബെഡെ എന്ന രക്തസാക്ഷി തന്റെ രക്തസാക്ഷിത്വ വിവരണ പട്ടികയില്‍ വിശുദ്ധ ജൂലിയാനയുടെ പ്രവര്‍ത്തികളെ കുറിച്ച് വിവരിച്ചിരിക്കുന്നത് പൂര്‍ണ്ണമായും ഐതീഹ്യങ്ങളെ ആസ്പദമാക്കിയാണ്. ഇതില്‍ വിവരിച്ചിരിക്കുന്നതനുസരിച്ച് നിക്കോമെദിയായില്‍ ആയിരുന്നു വിശുദ്ധ ജൂലിയാന ജീവിച്ചിരുന്നത്. സെനറ്റര്‍ ആയിരുന്ന എലിയൂസിസുമായി വിശുദ്ധയുടെ വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നു. അവളുടെ പിതാവായ ആഫ്രിക്കാനസ് ഒരു അവിശ്വാസിയും ക്രിസ്ത്യാനികളേ എതിര്‍ത്തിരിന്ന ഒരാളായിരുന്നു.
മാക്സിമിയാനൂസ് ചക്രവര്‍ത്തിയുടെ മതപീഡനത്തില്‍ നിരവധി പീഡനങ്ങള്‍ക്കൊടുവില്‍ വിശുദ്ധയേയും ശിരച്ചേദം ചെയ്തു കൊലപ്പെടുത്തി. തുടര്‍ന്ന്‍ സെഫോണിയ എന്ന് പേരായ ഒരു രാജ്ഞി നിക്കോമെദിയ വഴി വരികയും വിശുദ്ധയുടെ ഭൗതീകശരീരം ഇറ്റലിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ കാംബാനിയായില്‍ അടക്കം ചെയ്യുകയും ചെയ്തു. രക്തസാക്ഷിയായ ജൂലിയാനയെ, കുമായെയിലെ വിശുദ്ധ ജൂലിയാനയായി കരുതികൊണ്ട് നിക്കോമെദിയായില്‍ വണങ്ങുന്നത് പരക്കെ വ്യാപിക്കപ്പെട്ടതാണ്. പ്രത്യേകിച്ച് നെതര്‍ലന്‍ഡ് ഈ വിശുദ്ധയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു രാജ്യമാണ്.
പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അവളുടെ ഭൗതീകാവശിഷ്ടങ്ങള്‍ നേപ്പിള്‍സിലേക്ക് മാറ്റി. ലാറ്റിന്‍ സഭയില്‍ ഫെബ്രുവരി 16 നും ഗ്രീക്ക് സഭയില്‍ ഡിസംബര്‍ 21നു മാണ് വിശുദ്ധയുടെ തിരുനാള്‍ ആഘോഷിക്കുന്നത്'. അവളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരണങ്ങളില്‍ സാത്താനുമായുള്ള അവളുടെ പോരാട്ടങ്ങളെ കുറിച്ചും വിവരിച്ചിരിക്കുന്നു. ചിറകുകളുള്ള പിശാചിനെ ചങ്ങലകൊണ്ട് ബന്ധനസ്ഥനാക്കി നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവളായിട്ടാണ് മിക്ക ചിത്രകാരന്മാരും വിശുദ്ധയെ ചിത്രീകരിച്ചിട്ടുള്ളത്.
ഇതര വിശുദ്ധര്‍
1. കമ്പാനിയായിലെ അഗാനൂസു
2. ഈജിപ്തുകാരായ ഏലിയാസ് ജെറെമിയാസും ഇസയാസും സാമുവലും ദാനിയേലും
3. ബ്രേഷ്യാ ബിഷപ്പായ ഫൗസ്തിനൂസു
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക