India - 2024

ഗോവയില്‍ കുരിശ് തകര്‍ത്തു കഷണങ്ങളാക്കിയ നിലയില്‍

സ്വന്തം ലേഖകന്‍ 24-05-2018 - Thursday

പനാജി: ഗോവയില്‍ ക്രൈസ്തവ ദേവാലയത്തിനു സമീപം കുരിശ് തല്ലിത്തകര്‍ത്ത് കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി ദക്ഷിണ ഗോവയിലെ റായിയയിലെ സെന്റ് കജേറ്റന്‍ ദേവാലയത്തിനു സമീപത്തുനിന്നുമാണ് കുരിശ് രൂപത്തെ അപമാനിച്ച നിലയില്‍ കണ്ടെത്തി. റായിയ ദേവാലയ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ദേവാലയങ്ങള്‍ക്കും പള്ളികള്‍ക്കു നേരെ വ്യാപക ആക്രമണമുണ്ടായിരുന്നു. നിരവധി കുരിശുകള്‍ ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടിരിന്നു.

അതേസമയം സംഭവങ്ങളില്‍ പോലീസ് ഇരട്ടത്താപ്പ് കാണിക്കുന്നുണ്ടെന്ന ആക്ഷേപം വ്യാപകമാണ്. അടുത്തിടെ ഗോവയില്‍ കുരിശടികളും സെമിത്തേരികളും തകര്‍ത്ത കേസില്‍ ക്രൈസ്തവ വിശ്വാസിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് മാനസിക രോഗമുണ്ടെന്നും പ്രതി ഒറ്റയ്ക്ക് നടത്തിയ ആക്രമമായിരിന്നുവെന്നായിരിന്നു പോലീസ് ഭാഷ്യം. എന്നാല്‍ വാദം പൂര്‍ത്തിയായ 11 കേസുകളിലും കുറ്റം ആരോപിക്കപ്പെട്ട പ്രതി നിരപരാധി ആണെന്ന്‍ ഗോവന്‍ കോടതി കണ്ടെത്തുകയായിരിന്നു. ആക്രമങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ ആണെന്ന വാദം ശക്തമായിരിക്കെയാണ് മിക്ക കേസുകളും സര്‍ക്കാര്‍ വഴി തിരിച്ചു വിടുന്നത്.


Related Articles »