India - 2024
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുനാള്‍ കൊടിയേറ്റ് 30ന്
സ്വന്തം ലേഖകന്‍ 25-05-2018 - Friday
മാള: കുഴിക്കാട്ടുശേരിയിലെ മറിയം ത്രേസ്യ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കുടുംബങ്ങളുടെ മധ്യസ്ഥയും കുടുംബപ്രേഷിത പ്രവാചകയുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുനാള്‍ കൊടിയേറ്റം 30നു ആണ് നടക്കുക. പ്രധാന തിരുനാള്‍ ജൂണ്‍ എട്ടിനു നടക്കും. ജൂണ്‍ 15നാണ് എട്ടാമിട തിരുനാള്‍.
ഹോളിഫാമിലി സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഉദയ സിഎച്ച്എഫ്, പ്രമോട്ടര്‍ ഫാ. ജോസ് കാവുങ്ങല്‍, ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ഫാ. ജോസ് ഗോപുരം, സന്യാസ സമൂഹത്തിന്റെ വികാര്‍ ജനറലും ജനറല്‍ കണ്‍വീനറുമായ സിസ്റ്റര്‍ പുഷ്പ സിഎച്ച്എഫ്, ജനറല്‍ കൗണ്‍സിലേഴ്‌സായ സിസ്റ്റര്‍ ആനി കുര്യാക്കോസ് സിഎച്ച്എഫ്, സിസ്റ്റര്‍ ഭവ്യ സിഎച്ച്എഫ്, സിസ്റ്റര്‍ മാരിസ് സ്‌റ്റെല്ല തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള തിരുനാള്‍ ആഘോഷ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.