India - 2024

സ്നേഹാലയത്തില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കു ആരംഭം

സ്വന്തം ലേഖകന്‍ 25-05-2018 - Friday

പാലാ: സ്നേഹഗിരി മിഷ്ണറി സന്യാസിനീ സമൂഹത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കു മാതൃഭവനമായ സ്നേഹാലയത്തില്‍ തുടക്കമായി. ജൂബിലി തിരി തെളിയിക്കലും ജൂബിലി ലോഗോ പ്രകാശനവും കാരുണ്യ ഭവനത്തിന്റെ ശിലാസ്ഥാപനവും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. സ്നേഹഗിരി മിഷ്ണറി സന്യാസിനീ സമൂഹത്തിന് കഴിഞ്ഞ അര നൂറ്റാണ്ട് ദൈവകാരുണ്യത്തിന്റെ കാലഘട്ടമായിരുന്നുവെന്ന് വിശുദ്ധ കുര്‍ബാന മദ്ധ്യേ മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.

പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും ഈ സന്യാസിനി സമൂഹം ചെയ്യുന്ന ശുശ്രൂഷകള്‍ സഭയുടെ പ്രബോധനങ്ങള്‍ക്കും ഈശോ പഠിപ്പിച്ച കാരുണ്യശാസ്ത്രത്തിനും ചേര്‍ന്ന വിധമാണ്. പാവപ്പെട്ടവര്‍ക്കു ചെയ്യുന്ന ശുശ്രൂഷ സഭയെ പടുത്തുയര്‍ത്തുന്ന സുവിശേഷവേലയാണ്. സ്ഥാപക പിതാവായ കൈപ്പന്‍പ്ലാക്കലച്ചന്റെ ആനന്ദത്തോടെ ഈശോയ്ക്ക് ശുശ്രൂഷ ചെയ്യുക എന്ന ദര്‍ശനമാണ് സ്നേഹഗിരി മിഷനറി സിസ്‌റ്റേഴ്സ് യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റവ. ഡോ. അഗസ്റ്റ്യന്‍ വാലുമ്മേല്‍ ഒ.സി.ഡി., ഫാ. ഫ്രാന്‍സിസ് പാറപ്ലാക്കല്‍, മദര്‍ ജനറല്‍ സിസ്റ്റര്‍ ശോഭ എസ്.എം.എസ്. മുന്‍ മദര്‍ ജനറല്‍മാരായ സിസ്റ്റര്‍ കര്‍മ്മല്‍, സിസ്റ്റര്‍ വിമല, അസിസ്റ്റന്റ് മദര്‍ ജനറല്‍ സിസ്റ്റര്‍ കാര്‍മില്‍ ജിയോ, പ്രോവിന്‍ഷ്യല്‍ സുപ്പീരിയേഴ്സായ സിസ്റ്റര്‍ അര്‍ച്ചന, സിസ്റ്റര്‍ ക്രിസ്റ്റി, സിസ്റ്റര്‍ റെജി, റീജണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റ്റോംസി എന്നിവരും വിവിധ ഭവനങ്ങളില്‍ നിന്ന് എത്തിയ സിസ്‌റ്റേഴ്സും ഉദ്ഘാടന ചടങ്ങുകളില്‍ സംബന്ധിച്ചു.


Related Articles »