India - 2024

സീറോ മലബാര്‍ സഭ പ്രതിഭാസംഗമം സമാപിച്ചു

സ്വന്തം ലേഖകന്‍ 26-05-2018 - Saturday

കൊച്ചി: സീറോ മലബാര്‍ സഭ വിശ്വാസ പരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന പ്രതിഭാസംഗമം സമാപിച്ചു. സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ ഏഴാം ക്ലാസില്‍ വിശ്വാസ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണു മൂന്നു ദിവസത്തെ പ്രതിഭാസംഗമത്തില്‍ പങ്കെടുത്തത്. ക്ലാസുകള്‍, പുക്കാട്ടുപടി മദര്‍ തെരേസ ഹോമില്‍ സന്ദര്‍ശനം, ബൈബിള്‍ ക്വിസ്, കലാപരിപാടികള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവയുണ്ടായിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കി. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. ബിഷപ്പ് മാര്‍ ജോസഫ് കുന്നത്ത്, ഡയോണ്‍ സണ്ണി, കൃപ സൈജു, വിശ്വാസ പരിശീലന കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. ഡായ് കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു.

പ്രതിഭാസംഗമത്തിലെ മികവിനു റിച്ചാര്‍ഡ് പോള്‍ പൂവന്‍ (മാനന്തവാടി), സെബാസ്റ്റ്യന്‍ സ്‌കറിയ കൊല്ലംപറമ്പില്‍ (കാഞ്ഞിരപ്പിള്ളി), തോമസ് സെസില്‍ കൈനിക്കല്‍ (കോതമംഗലം), എയ്ഞ്ച്വിന്‍ പൊറുത്തൂക്കാരന്‍ (തൃശൂര്‍), ജോ ഷിബു ജോസഫ് കല്ലടയില്‍ (താമരശേരി), ജാസ്മിന്‍ ജോസഫ് കളരിക്കല്‍ (ചങ്ങനാശേരി), ആര്‍ഷ ബിജു തോട്ടത്തില്‍ (തലശേരി), കൃപ സൈജു നടുപറന്പില്‍ (കോട്ടയം), ക്രിസ്റ്റ ക്ലാര ജേക്കബ് പകലോമറ്റം (കോതമംഗലം), റോസ്മിയ ജോയ് ആക്കനത്ത് (എറണാകുളംഅങ്കമാലി) എന്നിവര്‍ പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു. മേജര്‍ ആര്‍ച്ച് ബിഷപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.


Related Articles »