India - 2024

പുതുതലമുറയുടെ സംശയം ദൂരീകരിക്കാന്‍ മതാധ്യാപകര്‍ക്കു കഴിയണം: മാര്‍ ജോസഫ് പവ്വത്തില്‍

സ്വന്തം ലേഖകന്‍ 27-05-2018 - Sunday

ചങ്ങനാശേരി: പുത്തന്‍തലമുറയുടെ ചിന്തകള്‍ക്കനുസരിച്ചു വിശ്വാസ പരിശീലനം നല്‍കാനും സംശയം ദുരീകരിക്കുവാനും മതാധ്യാപകര്‍ക്കു കഴിയണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. അതിരൂപതാ മതാധ്യാപക നേതൃസംഗമവും അതിരൂപതാ ഡയറക്ടര്‍ സ്ഥാനത്തുനിന്നു സ്ഥലം മാറിപ്പോകുന്ന റവ.ഡോ.ജോബി കറുകപ്പറന്പിലിനു യാത്രയയപ്പും ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെ സന്ദേശനിലയം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു.

വിശ്വാസപരിശീലനം ഏറെ ജാഗ്രതയോടും ഉത്തരവാദിത്വത്തോടുംകൂടി നിര്‍വഹിക്കാന്‍ ഓരോ മതാധ്യാപകനും പ്രാപ്തരാകണമെന്നും വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കള്‍ക്കു വലിയ പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിരമിക്കുന്ന ഡയറക്ടര്‍ റവ.ഡോ.ജോബി കറുകപ്പറമ്പിലിനു മാര്‍ പെരുന്തോട്ടം ഉപഹാരം സമ്മാനിച്ചു.

സന്ദേശനിലയം ഡയറക്ടറായി നിയമിതനായ ഫാ.ഏബ്രഹാം പെരുമ്പളത്തുശേരിക്കു സമ്മേളനത്തില്‍ സ്വാഗതം നേര്‍ന്നു. പ്രശസ്ത വചനപ്രഘോഷകന്‍ ഡോ.മാരിയോ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഫാ.ബിജോയി അറക്കല്‍, ഫാ.ജോസി പൊക്കാവരയത്ത്, പ്രഫ.ജോസഫ് ടിറ്റോ, ഡോ.രാജന്‍ കെ.അന്പൂരി, ജാന്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ 23 സണ്‍ഡേസ്‌കൂളുകള്‍ക്ക് ഗോള്‍ഡന്‍സ്റ്റാര്‍ അവാര്‍ഡുകളും 24 സണ്‍ഡേസ്‌കൂളുകള്‍ക്കു സില്‍വര്‍ സ്റ്റാര്‍ അവാര്‍ഡുകളും സമ്മാനിച്ചു.


Related Articles »