India - 2024

മാർ ജോസ് പുളിക്കലിനു പരിക്കേറ്റു

സ്വന്തം ലേഖകന്‍ 28-05-2018 - Monday

പാലാ: കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കലിനു സ്റ്റേജിൽ നിന്നു വീണു പരുക്കേറ്റു. നട്ടെല്ലിനു പരുക്കേറ്റ ബിഷപ്പിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പാലായിൽ നടന്ന യോഗത്തിൽ വേദിയിൽനിന്നു കാലുതെന്നി വീണാണു പരുക്കേറ്റത്.

ഒന്നര മാസത്തെ പൂർണ വിശ്രമം ആണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. സമ്മേളനം നടക്കുമ്പോൾ വേദിയിലെ തന്റെ ഇരിപ്പിടത്തിലേക്കു പോകാനായി സ്റ്റേജിന്റെ വശത്തെ പരവതാനിയിൽ ചവിട്ടിയ ബിഷപ്പ് കാൽ വഴുതി താഴേക്കു വീഴുകയായിരുന്നു. വീഴ്ചയിൽ നട്ടെല്ലിലെ കശേരുക്കൾക്കു ചതവു പറ്റിയിട്ടുണ്ട്.


Related Articles »