Meditation. - February 2024

നമ്മുടെ ജീവിതം സത്യത്തെ അന്വേഷിക്കുന്നതായിരിക്കണം

സ്വന്തം ലേഖകന്‍ 18-02-2024 - Sunday

നിങ്ങൾ സത്യം അറിയുകയും ആ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും (യോഹ.8:32)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 18

ശാസ്ത്രവും, സാങ്കേതികത മേഖലയും അതിന്റെ പുരോഗമന പാതയിൽ ആയിരിക്കുമ്പോഴും മറുവശത്ത്, അതിന്റേതായ പ്രശ്നങ്ങളും സങ്കീർണതയും സൃഷ്ടിച്ചുകൊണ്ട് മാനവരാശിയെ സമ്മർദ്ദത്തിൽ ആക്കുന്നു. നമ്മൾ എന്താണ് ചെയ്യേണ്ടത്? എന്തിലാണ് നമ്മൾ പ്രത്യാശ വയ്ക്കേണ്ടത്? ഈ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം തേടുമ്പോൾ ശാസ്ത്ര സാങ്കേതിക മേഖല, രാഷട്രീയം, തത്വശാസ്ത്രം, കല, ആദ്ധ്യാത്മികതയും ഇവയെല്ലാറ്റിനെയും പരിഗണിക്കേണ്ടതുണ്ട്.

അറിവ് ഒരിക്കൽ കൂടി ജ്ഞാനത്തിന്റെയും, വിശ്വാസത്തിന്റെയും, പങ്കാളിയാവണം. പീലാത്തോസ് സത്യത്തെ അഭിമുഖീകരിക്കുവാൻ ആവാതെ പിൻവാങ്ങിയ ചരിത്രം നമുക്ക് അറിയാം. ഇതില്‍ നിന്നു വ്യത്യസ്തമായി നമ്മുടെ ജീവിതം സത്യത്തെ അന്വേഷിക്കുന്നതായിരിക്കണം. ശാസ്ത്ര കണ്ടുപിടുത്തങ്ങളുടെ മൂല്യങ്ങളുടെ സാധുതയെ വിമർശന ബുദ്ധിയോടെ സമീപിക്കേണ്ടിയിരിക്കുന്നു. 'സത്യം നിങ്ങളെ സ്വതന്ത്രർ ആക്കും’ എന്ന ബൈബിൾ വചനം, സ്വാതന്ത്ര്യം സത്യത്തെ സൃഷ്ടിക്കുന്നു, എന്ന് തെറ്റായി വ്യഖ്യാനിക്കപ്പെടുന്നു, ഇത്തരം തെറ്റിദ്ധാരണകള്‍ വഴിയായി പല തലങ്ങളിലും പ്രഗല്‍ഭരായ വ്യക്തികളെ പോലും അസഹിഷ്ണരും, അസ്വസ്ഥരും ആക്കി മാറ്റുന്നു. രക്ഷകർത്താവും ഇടയനും ആയിരിക്കേണ്ടവര്‍ ഇത് വഴിയായി ചെന്നായ് ആയി മാറുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാല്സ്ബര്ഗ്, 26.6.88)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »