India - 2024

വിശുദ്ധിയുള്ള വൈദികരെയാണ് സഭ പ്രതീക്ഷിക്കുന്നത്: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

സ്വന്തം ലേഖകന്‍ 03-06-2018 - Sunday

കോട്ടയം: വിശുദ്ധിയും വിജ്ഞാനവും കൂടിക്കലര്‍ന്ന വൈദികരെയാണ് ഇന്നത്തെ സഭ കാത്തിരിക്കുന്നതെന്ന് ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ നടന്ന പൗരസ്ത്യ വിദ്യാപീഠത്തിലെ പുതിയ അധ്യയനവര്‍ഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍.

മിഷണറി ചൈതന്യവുമായി ഇറങ്ങിപ്പുറപ്പെടാനുള്ള തിടുക്കം വൈദികര്‍ക്കുണ്ടാകണമെന്നും സാധാരണക്കാരനെ മനസിലാക്കാനുള്ള കഴിവിന്റെ രൂപപ്പെടുത്തലായിരിക്കണം പരിശീലന കാലയളവില്‍ വൈദിക വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി റെക് ടര്‍ റവ.ഡോ. ജോയി അയിനിയാടന്‍, പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »