India - 2024

കെ‌സി‌ബി‌സി എസ്‌സി/എസ്‌ടി/ബിസി സംയുക്തയോഗം നാളെ

സ്വന്തം ലേഖകന്‍ 05-06-2018 - Tuesday

കോട്ടയം: കെസിബിസി എസ്‌സി/എസ്‌ടി/ബിസി കമ്മിറ്റിയുടെയും ഡിസിഎംഎസ് സംസ്ഥാന സമിതിയുടെയും സംയുക്തയോഗം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് പാലാരിവട്ടം പിഒസിയില്‍ നടക്കും. കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷത വഹിക്കും. മുന്നോട്ടുള്ള പ്രവര്‍ത്തന വര്‍ഷത്തെ ഡിസിഎംഎസ് സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞയും അധികാരകൈമാറ്റവും യോഗത്തില്‍ നടക്കും.

വൈസ് ചെയര്‍ന്മാരായ ബിഷപ്പുമാരായ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, സിബിസിഐ എസ്സി/ബിസി കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ഫാ. ദേവസഹായരാജ്, സെക്രട്ടറി ഷാജ്കുമാര്‍, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍, ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ്, ഖജാന്‍ജി ജോര്‍ജ്ജ് എസ്. പള്ളിത്തറ, മുന്‍ സംസ്ഥാന ഡയറക്ടര്‍മാരായ ഫാ. ജോണ്‍ അരീക്കല്‍, ഫാ. ജോസ് വടക്കേക്കുറ്റ്, മുന്‍ സംസ്ഥാന പ്രസിഡന്റ് അമ്പി കുളത്തൂര്‍, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണി പാരാമാല എന്നിവര്‍ പ്രസംഗിക്കും.


Related Articles »