India - 2024
കെവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം: കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ
സ്വന്തം ലേഖകന്‍ 07-06-2018 - Thursday
കോട്ടയം: പോലീസിന്റെ കൃത്യവിലോപവും അനാസ്ഥയും അഴിമതിയും മൂലം ജീവന്‍ നഷ്ടപ്പെട്ട കെവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും കുടുംബത്തില്‍ ആര്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. പോലീസ് സമയോചിതമായി ഇടപെടുകയും കാര്യക്ഷമമായി നിയമം നടപ്പിലാക്കുകയും ചെയ്തിരുന്നെങ്കില്‍ കെവിന്റെ വിലയേറിയ ജീവന്‍ നഷ്ടപ്പെടുകയില്ലായിരുന്നുവെന്നും കാത്തലിക് ഫെഡറേഷന്‍ പറഞ്ഞു.
ദേശീയ പ്രസിഡന്റ് പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. ആന്റണി മുഞ്ഞോലി, ഹെന്‍റി ജോണ്‍, ജേക്കബ് നെല്ലിക്കപ്പള്ളി, ജോസ് മാത്യു ആനിത്തോട്ടം, ടോണി കോയിത്തറ, ജിജി പേരകശേരി, ജിജോ ആലഞ്ചേരി, ബിജോ തുളിശേരി, നൈനാന്‍ മുളപ്പന്‍മഠം, ആന്‍സി ഷാജി എന്നിവര്‍ പ്രസംഗിച്ചു.